city-gold-ad-for-blogger
Aster MIMS 10/10/2023

ഫോര്‍മാലിന്‍ കലര്‍ന്ന മീനുകൾ വിൽക്കുന്നതായി പരാതി; മാർകെറ്റിൽ മീനുകളുടെ സാമ്പിളുകൾ പരിശോധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.09.2021) ഫോർമാലിൻ കലർന്ന മീൻ വിൽക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാഞ്ഞങ്ങാട് മീൻ മാർകെറ്റിൽ ഫോർമാലിൻ കിറ്റ് ഉപയോഗിച്ച് മീനുകളുടെ സാമ്പിളുകൾ പരിശോധിച്ചു.

 
ഫോര്‍മാലിന്‍ കലര്‍ന്ന മീനുകൾ വിൽക്കുന്നതായി പരാതി; മാർകെറ്റിൽ മീനുകളുടെ സാമ്പിളുകൾ പരിശോധിച്ചു



മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാനാണ് സാധാരണ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഇവ ശരീരത്തിനകത്തെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ക്യാന്‍സര്‍, ശ്വാസകോശ, കരള്‍ രോഗങ്ങള്‍ വരെയുണ്ടാക്കും. കൂടാതെ തലച്ചോറിനെയും നാഡികളെയും ബാധിക്കും. കൂടിയ അളവിലെത്തിയാല്‍ അത് മരണത്തിനുപോലും കാരണമാകുമെന്നാണ് വിദഗ്ദർ പറയുന്നത്.

പരിശോധനയിൽ കാഞ്ഞങ്ങാട് സർകിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ എഫ് എസ് പോൾ, മുൻസിപാലിറ്റി ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ വി വിബീന, പി വി സീമ, ബിജു, കെ ഷൈജു, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ കെ പി മുസ്ത്വഫ, കെ സുജയൻ, ഹേമാംബിക് തുടങ്ങിയവർ പങ്കെടുത്തു.

പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനർ പി കെ ജോൺ വിജയകുമാർ അറിയിച്ചു.

Keywords:  Kerala, Kasaragod, News, Fish-market, Complaint, Kanhangad, Top-Headlines, Fish, Health, Health-Department, Complaint over sale of fish contaminated with formalin; Samples of fish taken. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL