നഗരത്തിലെ ഒരു വാടക വീട്ടിലാണ് നാഗരാജും കുടുംബവും താമസിച്ചിരുന്നത്. യുവതിയെയും കുട്ടികളെയും കൂട്ടാതെ നാഗരാജ് സ്വദേശത്തേക്ക് പോയിരുന്നു. തിരിച്ചു വന്നപ്പോൾ ഇവരെ കാണാനില്ലെന്നും വീട്ടുടമസ്ഥനോട് യുവതി ബന്ധുവീട്ടിൽ പോകുന്നതായി അറിയിച്ചിരുന്നതായും എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും നാഗരാജ് പരാതിയിൽ പറഞ്ഞു.
തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. യുവതിയുടെ ഭർത്താവ് നേരത്തെ തന്നെ മരണപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തി. അതിന് ശേഷം യുവതി കല്യാണം കഴിച്ചിട്ടില്ലെന്നും പൊലീസ് മനസിലാക്കി. ഇപ്പോൾ പരാതി നൽകിയ വ്യക്തി ആരാണെന്നായിരുന്നു പൊലീസിന്റെ മുന്നിലുള്ള ചോദ്യം. അതിനിടെ യുവതിയെയും കുട്ടികളെയും കർണാടകയിലെ ഗഡഗ് ജില്ലയിൽ നിന്ന് പൊലീസ് കണ്ടെത്തി.
ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് നാഗരാജ് യുവതിയുടെ ഭർത്താവ് അല്ലെന്ന് പൊലീസിന് വ്യക്തമായി.
ഭർത്താവിന്റെ മരണശേഷം യുവതി നാഗരാജിനോട് അടുക്കുകയായിരുന്നുവെന്നും കുട്ടികളൊത്ത് ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ നാഗരാജ് യുവതിയോട് അക്രമാസക്തമായി പെരുമാറാൻ തുടങ്ങിയതായും അദ്ദേഹത്തിന്റെ അസാന്നിധ്യം മുതലെടുത്ത് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപോവുകയാണ് ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
നാഗരാജ് രേണുകയുടെ ഭർത്താവാണെന്നാണ് പ്രദേശത്തെ ആളുകളും വിശ്വസിച്ചിരുന്നത്. അതേസമയം നാഗരാജിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് യുവതി അറിയിച്ചതോടെ ഇരുവരോടും വെവ്വേറെ ജീവിക്കാൻ ഉപദേശിച്ചതായി പൊലീസ് പറഞ്ഞു.