ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിൽ ഉത്തരേന്ത്യക്കാർക്കിടയിൽ ഇയാൾ ചികിത്സ നടത്തിയിരുന്നതായാണ് വിവരം. ഇക്കാര്യങ്ങൾ അറിയിച്ച് ബാനറും സ്ഥാപിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും വ്യാജ ചികിത്സ നടത്തിയതായി കണ്ടെത്തുകയും ആയിരുന്നു. ഇയാളിൽ നിന്ന് മരുന്നുകളും പിടിച്ചെടുത്തിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിനീത് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്ക് ഐടിഐ യോഗ്യത മാത്രമാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു.
Keywords: Kasaragod, Uppala, Kerala, News, COVID-19, Fake Doctor, Fake, Top-Headlines, Treatment, Arrest, Manjeshwaram, Police, Health-Department, Investigation, ITI, Complaint of fake treatment; UP native arrested.