കുവൈത് സിറ്റി: (www.kasargodvartha.com 18.09.2021) കുവൈതില്‍ നീന്തല്‍ കുളത്തിന്റെ ഗ്രിഡില്‍ കാല്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. സാല്‍മിയയിലുള്ള മറൈന്‍ ക്ലബ്ബിലെ നീന്തല്‍ കുളത്തിലായിരുന്നു സംഭവം. കുട്ടിയുടെ കാലിന് നിസാര പരിക്കേറ്റു.
File Photo:
വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അല്‍ ബിദയില്‍ നിന്നുള്ള ഫയര്‍ സര്‍വീസ് അംഗങ്ങള്‍ സംഘം കുട്ടിയുടെ കാല്‍ ഗ്രിഡില്‍ നിന്ന് പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാലിന് നിസാര പരിക്കുകള്‍ മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Kuwait, News, Gulf, World, Top-Headlines, Injured, Swimming, Child, Child rescued after foot stuck in swimming pool grid