city-gold-ad-for-blogger

കാസർകോട്ടെ രണ്ട് തദ്ദേശ റോഡുകൾ മുഖ്യമന്ത്രി തിങ്കളാഴ്ച നാടിന് സമർപിക്കും

കാസർകോട്: (www.kasargodvartha.com 11.09.2021) മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പൂർത്തീകരിച്ച രണ്ടു റോഡുകൾ തിങ്കളാഴ്ച ഉദ്‌ഘാടനം ചെയ്യും. 100 ദിന കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ അധ്യക്ഷത വഹിക്കും.

കാസർകോട്ടെ രണ്ട് തദ്ദേശ റോഡുകൾ മുഖ്യമന്ത്രി തിങ്കളാഴ്ച നാടിന് സമർപിക്കും
Representational Image

കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മീർകാനം-കുറുഞ്ചേരി-നീലിവരഞ്ഞൂർ, ഉമ്മിച്ചിപ്പോയിൽ-ചേമ്പേന റോഡുകളാണ് നാടിന് സമർപിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫൻഡിൽ നിന്നും അനുവദിച്ച പള്ളം-മേക്കാറളം-ചേമ്പേന റോഡ് ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷത വഹിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Karinthalam, Road, Development project, Inauguration, Minister, Pinarayi-Vijayan, Chief Minister will inaugurate two roads in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia