കോഴിക്കോട്: (www.kvartha.com 22.09.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് മരണം റിപോർട് ചെയ്തു. കോഴിക്കോട് മെഡികൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹ്‌മദ് കുട്ടി (75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം സംഭവിച്ചത്.
സെപ്റ്റംബർ മാസം 16ന് കോവിഡ് നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡികൽ കോളജിൽ ചികിത്സയിൽ കഴിയവെ കോഴിക്കോട് മെഡികൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡികൽ കോളജിൽ മാത്രം 52 വ്യക്തികളാണ് ബ്ലാക് ഫംഗസ് ബാധയേറ്റ് ചികിത്സ തേടിയത്.
Keywords: News, Kozhikode, Kerala, State, Malappuram, Black-White-Fungus, Top-Headlines, Black fungus, Black fungus death in Malappuram.
< !- START disable copy paste -->< !- START disable copy paste -->