Join Whatsapp Group. Join now!
Aster MIMS 10/10/2023

മീൻപിടുത്ത തൊഴിലാളികളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും തൃണവദ്ഗണിച്ച് മുന്നിൽ നിന്ന ബവീഷിന് ആദരവുമായി നാട്

Baveesh honored by various organizations#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.09.2021) കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽപെട്ട മൂന്ന് മീൻപിടുത്ത തൊഴിലാളികളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും തൃണവദ്ഗണിച്ച് മുന്നിൽ നിന്ന ബവീഷിന് ആദരവുമായി നാട്. ഞായറാഴ്ചയാണ് തിരമാലയിൽ പെട്ട് തോണി മറിഞ്ഞു മൂന്ന് മീൻ പിടുത്ത തൊഴിലാളികൾ അപകടത്തിൽ പെട്ടത്.

അപകട വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ബവീഷ് കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ അധികൃതർ എന്തുചെയ്യണമെന്ന് ആലോചിച്ച് നിൽക്കുമ്പോഴായിരുന്നു ബവീഷിന്റെ രക്ഷാ ദൗത്യം. 150 മീറ്റർ അകലെ വരെ കടലിൽ നീന്തിയാണ് ബവീഷ് രണ്ടുപേരെ രക്ഷിച്ചതും ഒരാളെ രക്ഷിക്കാൻ സഹായകനായതും.
 
Baveesh honored by various organizations

ഒന്നര മാസം മുമ്പ് കസബയിൽ തോണി അപകടം ഉണ്ടപ്പോൾ അവിടെയും സാന്നിധ്യമായി ബവീഷ് ഉണ്ടായിരുന്നു. ബേക്കലിലെ കുറുംബ ഭഗവതി ക്ഷേത്രത്തിനടുത്തെ ശാരദനിവാസിലെ എ ബാലകൃഷ്ണന്റെ മകനാണ്.

ബവീഷിനെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ബവീഷിന് സുമനസുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ സ്വീകരണം നൽകി.


ബവീഷിനെ ജില്ലാ ഭരണകൂടം ആദരിച്ചു

കാസർകോട്: ബവീഷിനെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കലക്ടറേറ്റിൽ കാസർകോട് ജില്ലാതല പട്ടയമേളയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉപഹാരം നൽകി. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ പൊന്നാടയണിയിച്ചു.


ബവീഷിന് മേൽപറമ്പ് പൊലീസിന്റെ അനുമോദനം

മേൽപറമ്പ്: ബവീഷിന് മേൽപറമ്പ് ജനമൈത്രി പൊലീസ് അനുമോദനം നല്കി. കീഴൂർ പോലീസ് കൺട്രോൾ റൂമിന് സമീപം സംഘടിപ്പിച്ച അനുമോദന ചടങ്ങ് സി ഐ ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. കീഴൂർ വാർഡ് മെമ്പർ ധന്യാ ദാസൻ അധ്യക്ഷത വഹിച്ചു.

കീഴൂർ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്ല ഹുസൈൻ കടവത്ത്, കീഴൂർ കുറുംബ ഭഗവതി ക്ഷേത്രം സെക്രടറി ശ്രീനിവാസൻ, മുൻ വാർഡ് മെമ്പർ രാജൻ കീഴൂർ, പൊലീസുദ്യോഗസ്ഥരായ പ്രദീപ്കുമാർ, രജീഷ്, വിജിത്ത്, ജിപ്സൺ, ബിജു കീനേരി എന്നിവരും നാട്ടുകാരും വ്യാപാരികളും പങ്കെടുത്തു. ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ രജീഷ് സ്വാഗതവും ഗോവിന്ദൻ കെ നന്ദിയും പറഞ്ഞു.


ബവീഷിന് ധീരതയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകണമെന്ന് ധീവരസഭ

കാസർകോട്: ബവീഷിനെ അഖില കേരള ധീവരസഭ കാസർകോട് ജില്ലാ കമിറ്റി അനുമോദിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. യു എസ് ബാലൻ ഷാളണിയിച്ചു. ബവീഷിന് ധീരതയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് എസ് സോമൻ മെമെൻ്റോ സമ്മാനിച്ചു. സെക്രടറി കെ രവീന്ദ്രൻ സാമികുട്ടി മാസ്റ്റർ ക്യാഷ് അവാർഡ് നൽകി.


ബവീഷിനെ ബിജെപി ആദരിച്ചു

കാസർകോട്: ബവീഷിനെ ബിജെപി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, മണ്ഡലം ജനറല്‍ സെക്രടറി പി ആര്‍ സുനില്‍, ജനറല്‍ സെക്രടറി സുകുമാര്‍ കുദ്രെപ്പാടി, സെക്രടറി ഉമ കടപ്പുറം സംബന്ധിച്ചു.


ബവീഷിനെ കീഴൂർ ജമാഅത് കമിറ്റി ആദരിച്ചു

കീഴൂർ: ബവീഷിനെ കീഴൂർ ജമാഅത് കമിറ്റി ആദരിച്ചു. ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഭാരവാഹിക്കളുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ കീഴൂർ ജമാഅത് ഓഫീസിൽ വെച്ച് ക്യാഷ് അവാർഡ് സമ്മാനിച്ചു.


ബവീഷിനെ ജിംഖാന മേൽപറമ്പ് ആദരിച്ചു

മേൽപറമ്പ്: ബവീഷിനെ ജിംഖാന മേൽപറമ്പ് ആദരിച്ചു. കല്ലട്ര മാഹിൻ ഹാജി പ്രശംസ പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു. ശിഹാബ് കൈനോത്ത്, ബശീർ മരവയൽ, ഹസീബ്, നിസാർ കൈനോത്ത്, റഹ്‍മാൻ കടങ്ങോട്, അബ്ദുല്ല ഗുരുക്കൾ, അബൂബകർ തുരുത്തി, സലാം, ഹസൻ കുട്ടി സംബന്ധിച്ചു.


ബവീഷിനെ മുസ്ലിം ലീഗ് ആദരിക്കും

കാസർകോട്: ബവീഷിനെ മുസ്ലിം ലീഗ് ജില്ലാ കമി റ്റി ആദരിക്കും. സെപ്റ്റമ്പർ 16 വ്യാഴാഴ്ച 10 മണിക്ക് കാസർകോട് മുനിസിപൽ കോൺഫറൻ ഹാളിൽ മുസ്ലിം ലീഗ് നിയസഭാകക്ഷി സെക്രടറി കെപിഎ മജീദ് എംഎൽഎ ബവീഷിന് ക്യാഷ് അവാർഡും ഉപഹാരവും നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ലയും ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും അറിയിച്ചു.


ബവീഷിനെ എസ് ഡി പി ഐ ആദരിച്ചു

മേൽപറമ്പ്: ബവീഷിനെ എസ് ഡി പി ഐ ഉദുമ ണ്ഡലം കമിറ്റിയുടെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യര ഉപഹാരം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബ് കടവത് പൊന്നാടയണിച്ചു. മുനീർ കടവത്, ജലീൽ മേൽപറമ്പ്, ഫാറൂഖ് സംബന്ധിച്ചു.


ബവീഷിന് ഒഫാൻസ് കീഴൂർ യു എ ഇ കമിറ്റിയുടെ ബ്രെവറി അവാർഡ്

കീഴൂർ: ബവീഷിന് ഒഫാൻസ് കീഴൂർ യു എ ഇ കമിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്കാരവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും പ്രഖ്യാപിച്ചു . ബവീഷിന്റെ അസാമാന്യ മനോധൈര്യവും ഇടപെടലും അഭിനന്ദനം അർഹിക്കുന്നതായി ഭാരവാഹികളുടെ യോഗം വിലയിരുത്തി .


ബവീഷിനെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു

കാസർകോട്: ബവീഷിനെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു. ബവീഷിന് ധീരതയ്ക്കുള്ള സംസ്ഥാന സർകാറിന്റെ അവാർഡ് നൽകണമെന്ന് ആവശ്യപ്പെട്ടു. കെ എം സി സി ജില്ലാ ജനറൽ സെക്രടറി സാദിഖ് പാക്യാര ഉപഹാരം നൽകി. ദുബൈ ടാറ്റാ മൊബൈൽ എം ഡി അലി ടാറ്റ പൊന്നാട അണിയിച്ചു.

ഗഫൂർ എരിയാൽ, കാസർകോട് ബ്ലോക് പഞ്ചായത്ത് അംഗം ഹനീഫ് പാറ, എ കെ ആരിഫ്, മൊയ്തീൻ പി എസ്, നംശാദ് റിദാസ് ഗോൾഡ് സംസാരിച്ചു. അശ്‌റഫ് കർള സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Youth, Felicitation, Police, BJP, SDPI, Kizhur, Baveesh honored by various organizations.
< !- START disable copy paste -->

Post a Comment