Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Assaulting woman; Young man arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.09.2021) ഭാര്യ​യെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് (26) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് നിന്ന് കാസർകോട് വനിതാ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

   
Kasaragod, Kerala, News, Police, Arrest, Youth, Top-Headlines, Manjeshwaram, Kumbala, Police-station, Case, Mogral Puthur, Complaint, Petrol, Investigation, Court, Remand, Assaulting woman; Young man arrested.



ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി മൊഗ്രാൽ പുത്തൂരിലെ മാതാവിന്റെ താമസ സ്ഥലത്ത് എത്തിയിരുന്നു. ഇവിടെയെത്തിയ ഹബീബ് ഉപദ്രവിച്ചതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ മൊഴിയെടുക്കുന്നതിനായി പൊലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ ഇടവഴിയിൽ വെച്ച് ഭർത്താവ് യുവതിക്ക് നേർക്ക് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നാണ് കേസ്. യുവാവിനെ തള്ളി മാറ്റി സാഹസികമായാണ് രക്ഷപ്പെടുത്തിയതെന്നാണ് പൊലീസ്‌ പറയുന്നത്.

അന്ന് ഓടി രക്ഷപ്പെട്ട യുവാവ് ഒളിവിലായിരുന്നു. പൊലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് പിടിയിലായത്. ഹബീബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.


Keywords: Kasaragod, Kerala, News, Police, Arrest, Youth, Top-Headlines, Manjeshwaram, Kumbala, Police-station, Case, Mogral Puthur, Complaint, Petrol, Investigation, Court, Remand, Assaulting woman; Young man arrested.


< !- START disable copy paste -->

Post a Comment