Join Whatsapp Group. Join now!
Aster MIMS 10/10/2023

'യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയി വഴിയിൽ ഉപേക്ഷിച്ചു'; രണ്ട് പേർ അറസ്റ്റിൽ

Assault to young man; two arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 14.09.2021) യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയി വഴിയിൽ ഉപേക്ഷിച്ചതായി പരാതി. സംഭവത്തിൽ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുരുടപ്പദവ് തിമിരടുക്കയിലെ അബ്ദുർ റഹ്‌മാനെ (21) ആണ് തട്ടിക്കൊണ്ട് പോയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബശീർ, നൗശാദ് എന്നിവരാണ് അറസ്റ്റിലായത്.
 
Assault to young man; two arrested

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ആയുധങ്ങളുമായി വീട്ടിലെത്തിയ അഞ്ച് പേർ അടങ്ങിയ സംഘം യുവാവിനെ ആക്രമിച്ചതിന് ശേഷം കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സംഘം യുവാവിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ മംഗൽപാടി ആശുപത്രിയിൽ ചികിത്സയിലാണ്.

പണമിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.

Keywords: Kerala, News, Manjeshwaram, Kasaragod, Police, Case, Arrest, Youth, Assault, Top-Headlines, Assault to young man; two arrested.
< !- START disable copy paste -->

Post a Comment