തിങ്കളാഴ്ച രാത്രി പെരിഞ്ഞനം കൊറ്റംകുളം പെട്രോൾ പമ്പിൽ വെച്ചാണ് സംഭവം നടന്നത്. മതിലകം സ്വദേശി അക്ഷയ് രാജിനെ ആക്രമിച്ചെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പരിക്കേറ്റ അക്ഷയ് ചികിത്സയിലാണ്.
കൈപമംഗലം എസ് ഐ, പി സുജിതും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇരുമ്പുവടിയും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അജ്മലിനും നിസാമുദ്ദീനും എതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: Thrissur, Kerala, News, Kasaragod, Top-Headlines, Arrest, Police, Attack, Petrol-pump, Complaint, Remand, Treatment, Court order, Assault case; Two persons, including Kasargod native, arrested.