Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്ന് ലാലേട്ടനൊപ്പം അഭിനയിച്ച താരം; ഒപ്പം ഒരുപിടി സിനിമ - സീരിയലുകളും; ഇപ്പോൾ കാസർകോട്ട് ജീവിക്കാനുള്ള പോരാട്ടത്തിൽ

Actor sells lottery in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 10.09.2021) അഞ്ചാം വയസിൽ തുടങ്ങിയ സിനിമ മോഹം. ഒടുവിൽ മലയാളം - തമിഴ് സിനിമ സീരിയലുകളിൽ ഒരുപിടി വേഷം. കാലങ്ങൾക്കിപ്പുറം ഇന്ന് ജീവിക്കാനുള്ള പോരാട്ടവുമായി കാസർകോട്ട് ലോടെറി വിൽക്കുകയാണ് ഈ താരം. പക്ഷെ അപ്പോഴും അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്, വീണ്ടുമൊരിക്കൽ അഭിനയിക്കണമെന്ന്.

      
Actor sells lottery in Kasaragod



തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രൻ എന്ന റാം (55) ആണ് സിനിമയെ വെല്ലുന്ന ജീവിതം നയിക്കുന്നത്. കുഞ്ഞുനാളിലെ ഭ്രാന്തമായ അഭിനേഷമായിരുന്നു അഭിനയത്തോട്. വിദ്യാഭ്യാസ കാലഘട്ടത്തിലും ഈ മോഹം പടർന്നുപന്തലിച്ചപ്പോൾ പഠനത്തേക്കാൾ പ്രാധാന്യം കലയോടായി. ബന്ധുക്കളുടെ എതിർപ്പും കൂടിയായപ്പോൾ പിന്നെ വീടുവിട്ടിറങ്ങി.

കലാക്ഷേത്രത്തിൽ നിന്ന് ഭരതനാട്യം പഠിച്ചു. അനവധി നൃത്തവേദികളിൽ സജീവമായി. 1987 ൽ കൊച്ചിൻ കലാഭവനിൽ ഭരതനാട്യം സഹ അധ്യാപകനായി ജോലി ചെയ്‌തു. അഭിനയിക്കണമെന്ന മോഹത്തിൽ അതുപേക്ഷിച്ച് അക്കാലത്തെ ഏവരുടെയും പ്രതീക്ഷയായിരുന്ന മദ്രാസിലേക്ക് വണ്ടി കയറി. അവിടെ രണ്ട് സീരിയലുകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പരമപഥമായിരുന്നു ഒരു സീരിയൽ. അതിനിടെ നാടകങ്ങളിലും അഭിനയിച്ചു. പരസ്യ ചിത്രങ്ങളിൽ സഹസംവിധായകനായി. കുറച്ചുകാലം പ്രവാസിയുമായി.

സിനിമ, ജോലി എന്നിങ്ങനെ ജീവിതത്തിൽ പല റോളുകൾ മാറി മാറി വന്നു. അതിനിടയിൽ പത്താമുദയം എന്ന മലയാള സിനിമയിൽ മോഹൻലാൽ, സോമൻ എന്നിവർക്കൊപ്പം ചെറിയ വേഷം ചെയ്‌തു. സ്ത്രീ എന്ന മലയാളം സീരിയലിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാനമായി അഭിനയിച്ചത് 2010 ൽ പുറത്തിറങ്ങിയ മൈന എന്ന സിനിമയിലായിരുന്നു.

ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ കാസർകോട്ടെത്തി. കഴിഞ്ഞ ഒന്നര വർഷമായി കാസര്കോട്ടുണ്ട് ഇദ്ദേഹം. നഗരത്തിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഭാഗ്യവും വിറ്റ് നടക്കുമ്പോഴും അതിരുകളില്ലാത്ത സ്വപ്നത്തിലാണ് ഈ താരം.



Keywords: Kasaragod, Kerala, News, Actor, Malayalam, Cinema, Thiruvananthapuram, Lottery, Top-Headlines, Video, Actor sells lottery in Kasaragod.


Post a Comment