city-gold-ad-for-blogger

സൊമാലിയ എയര്‍പോര്‍ടില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്ക്

മൊഗാദിഷു: (www.kasargodvartha.com 20.09.2021) സൊമാലിയ എയര്‍പോര്‍ടില്‍ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവിശ്യയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. 

നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. അതേസമയം മരണം സ്ഥിരീകരിച്ചിട്ടില്ല. അല്‍ഷബാബ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും നിര്‍മാണത്തിലിരിക്കുന്ന എയര്‍പോര്‍ടിലേക്ക് അല്‍ഷബാബിന്റെ സൈന്യം നുഴഞ്ഞുകയറിയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 

സൊമാലിയ എയര്‍പോര്‍ടില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്ക്

Keywords: News, World, Top-Headlines, Injured, hospital, Airport, Blast, Somalia, 5 people injured in landmine blast in central Somalia airport

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia