Join Whatsapp Group. Join now!
Aster MIMS 10/10/2023

സി എച് മുഹമ്മദ് കോയയുടെ 38-ാം ചരമവാർഷിക ദിനം വ്യത്യസ്ത പരിപാടികളുമായി നാടെങ്ങും ആചരിച്ചു

38th death anniversary of CH Muhammad Koya observed with various events #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.09.2021) മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി എച് മുഹമ്മദ് കോയയുടെ വേർപാടിന്റെ 38-ാം വാർഷിക ദിനം വിവിധയിടങ്ങളിൽ വ്യത്യസ്ത പരിപാടികളുമായി ആചരിച്ചു.

Kasaragod, News, Kerala, Death-anniversary, Muslim-league, Library, President, Top-Headlines, 38th death anniversary of CH Muhammad Koya observed with various events.

38 വായനശാലകളിലേക്ക് സി എചിന്റെ ജീവചരിത്ര ഗ്രന്ഥം സമ്മാനിച്ച് യൂത് ലീഗിൻ്റെ സി എച് സ്മരണ

കാസർകോട്: 38 വായനശാലകൾക്ക് സി എചിന്റെ ജീവചരിത്ര ഗ്രന്ഥം സമ്മാനിച്ച് യൂത് ലീഗ് കാസർകോട് മണ്ഡലം കമിറ്റി സി എച് ദിനം ആചരിച്ചു. ചരിത്രകാരൻ എം സി വടകരയുടെ 'സി എച് മുഹമ്മദ് കോയ രാഷ്ട്രിയ ജീവചരിത്രം' കാസർകോട് നഗരസഭ ലൈബ്രറിക്ക് വേണ്ടി മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് നഗരസഭാ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.

സിദ്ദീഖ് സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. സഹീർ ആസിഫ്, എം എ നജീബ്, ഹാരിസ് തായൽ, റഫീഖ് കേളോട്ട്, ഇഖ്ബാൽ ഫുഡ് മാജിക്, പി വി എസ് ശഫീഖ്, ജലീൽ തുരുത്തി, റഫീഖ് വിദ്യാനഗർ, ശാനിഫ് നെല്ലിക്കട്ട സംസാരിച്ചു. ഹാരിസ് ബെദിര സ്വാഗതവും നൗഫൽ തായൽ നന്ദിയും പറഞ്ഞു.


സി എച് ദിനത്തിൽ മുസ്ലിം യൂത് ലീഗ് സംഘടിപ്പിച്ച ബ്ലെഡ് കെയർ ചാലെഞ്ചിൽ പങ്കാളിയായി വൈറ്റ്ഗാർഡ് അംഗങ്ങൾ

കാസർകോട്: മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റിയുടെ 'ബ്ലെഡ്കെയർ 5000 യൂനിറ്റ് ചാലെഞ്ചിൽ' സി എച് ദിനത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങൾ പങ്കാളിയായി. ജില്ലാ ക്യാപ്റ്റൻ സി ബി ലത്വീഫിൻ്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് അംഗങ്ങൾ കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കിലെത്തി രക്തം ദാനം ചെയ്‌തു.

യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം അശ്‌റഫ് എടനീർ, ഹാരിസ് തായൽ, സിദ്ദീഖ് സന്തോഷ് നഗർ, നവാസ് ആനബാഗിലു, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.

സി എചിൻ്റെ നയനിലപാടുകൾക്ക് പ്രസക്തിയേറിയെന്ന് ശാഫി ചാലിയം

തൃക്കരിപ്പൂർ: വർഷങ്ങൾ കഴിയുന്തോറും സി എച് മുഹമ്മദ് കോയയുടെ നയനിലപാടുകൾക്ക് പ്രസക്തി ഏറിവരികയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി ശാഫി ചാലിയം.തൃക്കരിപ്പൂർ നിയോജക മണ്ഡലം കമിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സി എച് പാകിയ വിത്തുകൾ കായ്ഫലം തരുന്ന വൻവൃക്ഷങ്ങളായി മാറിയ അഭിമാനകരമായ കാഴ്ചകളാണെങ്ങും കാണുന്നത്. ഭരണാധികാരിയെന്ന നിലയിൽ മുസ്ലിം സമൂഹത്തെ സമുദ്ധരിക്കുന്ന നടപടികളെടുക്കുമ്പോഴും ഇതര സമുദായങ്ങൾക്ക് പരിഭവിക്കാൻ സി എച് ഇടവരുത്തിയില്ല. സി എചിനെ ഉയർത്തി പിടിക്കുന്നവർ അദ്ദേഹം പകർന്ന് തന്ന വിനയവും സാംസ്കാരിക ഔന്നത്യവും നഷ്ടപ്പെടുത്തുന്നവരാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ എം ശംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അഡ്വ എം ടി പി കരീം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രടറി വി കെ ബാവ, എ ജി സി ബശീർ, ടി കെ സി മുഹമ്മദലി ഹാജി, പി കെ സി റഊഫ് ഹാജി, ലത്വീഫ് നീലഗിരി, എൻ കെ പി മുഹമ്മദ് കുഞ്ഞി, പി ഉമർ മൗലവി, എ മുസ്ത്വഫ ഹാജി, എം സി ശിഹാബ് പ്രസംഗിച്ചു.

മുസ്ലിംലീഗ് സൗത് ചിത്താരി ശാഖ സി എച് അനുസ്മരണം സംഘടിപ്പിച്ചു 

കാഞ്ഞങ്ങാട്: സി എച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതം എന്നും ഓര്‍മിക്കപ്പെടുന്നതെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത്. സൗത് ചിത്താരി ശാഖ മുസ്ലിംലീഗ് സംഘടിപ്പിച്ച സി എച് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബശീര്‍ ചിത്താരി അധ്യക്ഷത വഹിച്ചു. ഹാശിം അരിയില്‍ പ്രഭാഷണം നടത്തി. ജംശീദ് കുന്നുമ്മല്‍ സ്വാഗതം പറഞ്ഞു. ബശീര്‍ മാട്ടുമ്മല്‍, ഫസൽ റഹ്‌മാൻ, അഹ്‌മദ്‌ കപ്പണക്കാല്‍, ജബ്ബാര്‍ ചിത്താരി സംസാരിച്ചു.

സി എച് ദിനത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമിറ്റി സി എച് സിയിൽ പോഷകാഹാര വിതരണം നടത്തി

കുമ്പള: സി എച് മുഹമ്മദ് കോയയുടെ ചരമ ദിനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ കുമ്പള സി എച് സിയിൽ പോഷകാഹാര വിതരണം നടത്തി. ജില്ലാ സെക്രടറി വി പി എ ഖാദർ ഹാജി ഉദ്‌ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹാദി തങ്ങൾ സ്വാഗതം പറഞ്ഞു. അശ്‌റഫ് കർള, എ കെ ആരിഫ്, ടി എം ശുഹൈബ്, കെ വി യൂസുഫ്, ബി എ റഹ്‌മാൻ ആരിക്കാടി, ഗഫൂർ എരിയാൽ, ഡോ. ദിവാകര റൈ, ഡോ. സുബ്ല ഗട്ടി, ബി അശ്‌റഫ്, കെ എം അബ്ബാസ്, പി കെ അബ്ദുർ റഹ്‌മാൻ, മമ്മുട്ടി പെർവാഡ്, അബ്ദുർ റഹ്‌മാൻ പാച്ചാണി, എം ജി എ റഹ്‌മാൻ സംബന്ധിച്ചു.

സി എച് ദിനത്തിൽ സ്‌കൂൾ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്‌തു

തളങ്കര: സി എച് ദിനത്തിന്റെ ഭാഗമായി തളങ്കര കണ്ടത്തിൽ 27 ാം വാർഡ് മുസ്‌ലിം ലീഗ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ തളങ്കര കുന്നിൽ ടി എ ഇബ്രാഹിം മെമോറിയൽ എൽ പി സ്കൂൾ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, News, Kerala, Death-anniversary, Muslim-league, Library, President, Top-Headlines, 38th death anniversary of CH Muhammad Koya observed with various events.

< !- START disable copy paste -->

Post a Comment