25 വർഷം മുമ്പ് ഔട് ഗോയിങ് കോളിന് മിനിറ്റിന് 16 രൂപ നൽകണമായിരുന്നെങ്കിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യ ഫോൺ കോൾ ലഭ്യമാകുന്നു. 1994 ൽ ടെലികോം മേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകിയതോട് കൂടെയാണ് ഇൻഡ്യയിൽ മൊബൈൽ ഫോൺ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. 2004 ൽ ഇൻഡ്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ എണ്ണത്തെ മറികടന്നു. മൂന്ന് വർഷത്തിനുശേഷം മൊബൈൽ ഉപയോക്താക്കളുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു.
2009 ൽ, തായ്‌വാനീസ് സ്മാർട്ഫോൺ നിർമാതാക്കളായ എച് ടി സി അവരുടെ ആദ്യത്തെ സ്മാർട്ഫോൺ ഇൻഡ്യയിൽ അവതരിപ്പിച്ചതോടെ രൂപത്തിലും ഉപയോഗത്തിലും മൊബൈൽ ഫോണുകൾക്ക് വ്യത്യസ്തത വന്നു. അതിന്റെ വില ഏകദേശം 30,000 രൂപയായിരുന്നു. 2014 ൽ ചൈനീസ് ബ്രാൻഡുകൾ കുറഞ്ഞവിലയിൽ സ്മാർട് ഫോണുകൾ എത്തിക്കാൻ തുടങ്ങിയതോടെ സ്മാർട് ഫോണുകൾ ജനപ്രിയമായി.
2016 ൽ ജിയോയുടെ കടന്നുവരവ് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തി.
ആദ്യ കാലത്ത് ഉപഭോക്താക്കൾക്ക് ലാൻഡ്‌ലൈൻ കണക്ഷൻ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നെകിൽ ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൊബൈൽ ഫോൺ വാങ്ങാനും ഉപയോഗിച്ച് തുടങ്ങാനും കഴിയുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളിൽ, മൊബൈൽ ഫോണുകൾ സമ്പന്നർക്കുള്ള ആഡംബര വസ്തു എന്നതിൽ നിന്ന് സാധാരണക്കാരന്റെയും അവശ്യ വസ്തുവായി മാറിയിരിക്കുന്നു. ഏറ്റവും വിപ്ലകരമായ മാറ്റം ഉണ്ടായ മേഖലകളിൽ ഒന്നായി മൊബൈൽ ഫോൺ മാറിയിരിക്കുന്നു. ഭാവിയിലും വലിയമാറ്റങ്ങൾ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.
Keywords: Kasaragod, News, Kerala, Malayalam, Mobile Phone, Top-Headlines, 25th anniversary of Kerala's first mobile phone call.
< !- START disable copy paste -->