തോണി മറിഞ്ഞ് രണ്ട് മീൻപിടുത്തക്കാർ കടലിൽ മുങ്ങി മരിച്ചു
Sep 18, 2021, 22:38 IST
മംഗളുറു: (www.kasargodvartha.com 18.09.2021) തോണി മറിഞ്ഞ് രണ്ട് മീൻപിടുത്തക്കാർ കടലിൽ മുങ്ങി മരിച്ചു.
കുന്താപുരം ബൈന്തൂർ പടുവരി തറപതിയിൽ നിന്ന് മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് മടങ്ങി വരുന്നതിനിടെ തോണി മറിഞ്ഞ് മരിച്ചത്.
കുന്താപുരം ബൈന്തൂർ പടുവരി തറപതിയിൽ നിന്ന് മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് മടങ്ങി വരുന്നതിനിടെ തോണി മറിഞ്ഞ് മരിച്ചത്.
ജയ് ഗുരുജി തോണി ഉടമയും കച്ചകന മനയിൽ വാസു ഖർവിയുടെ മകനുമായ ചരൺ ഖർവി (25), തൊഴിലാളി അന്നപ്പ (30) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച തിരയിൽപ്പെട്ട് തോണി തകർന്നു മുങ്ങിയതിനെത്തുടർന്ന് ഇവരെ കാണാനില്ലായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Keywords: News, Mangalore, National, India, Obituary, Death, Boat accident, Boat, Top-Headlines, 2 people died in boat accident.
< !- START disable copy paste --> 






