തിരുവനന്തപുരം: (www.kasargodvartha.com 07.09.2021) തുമ്പയില്‍ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍ (39), ഗണേഷ് ഒറാന്‍ (26) എന്നിവരാണ് മരിച്ചത്. തുമ്പയില്‍ സ്റ്റേഷന്‍ കടവിലാണ് സംഭവം. കുളത്തൂര്‍ ചിത്രനഗറില്‍ റെയില്‍വേ പാളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരാണിവര്‍.
രാവിലെ പ്രദേശവാസികളാണ് പാളത്തിന് സമീപം മൃതദേഹങ്ങള്‍ കണ്ടത്. രാത്രിയില്‍ പാളത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ മൊബൈല്‍ ഫോണുകളും ഹെഡ് ഫോണും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Thiruvananthapuram, News, Kerala, Death, Police, Train, Top-Headlines, 2 men found dead after being hit by a train in Thumpa