Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗുരുതരമായി മർദനമേറ്റ 12 കാരൻ മരിച്ചു; കൃത്യ സമയത്ത് ഫീസ് അടക്കാത്തതിന് അധ്യാപകൻ മർദിച്ചതാണെന്ന് പൊലീസ്

12-year-old boy died after assault #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മഥുര: (www.kasargodvartha.com 05.09.2021) ഗുരുതരമായി മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 കാരൻ മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. 12 വയസുള്ള ശിവം എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.
 
12-year-old boy died after assault

സംഭവത്തിൽ ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗൗതം (26) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എല്ലാമാസവും 25-ാം തീയതി ഫീസടച്ചിരുന്ന ശിവ, കഴിഞ്ഞമാസം അസുഖം മൂലം ക്ലാസിൽ ഹാജരായിരുന്നില്ലെന്നും ഇത് കാരണം കൃത്യ സമയത്ത് ഫീസ് അടയ്ക്കാനും കഴിഞ്ഞിരുന്നില്ലെന്നും പറയുന്നു.

ഇതേ ചൊല്ലി ആഗസ്റ്റ് 29 ന് അധ്യാപകൻ വഴക്കുപറയുകയും തുടർന്ന് വാദി കൊണ്ട് ക്രൂരമായി മർദിക്കുകയും ആയിരുന്നുവെന്നാണ് റിപോർട്. കുട്ടിയെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Keywords: News, Top-Headlines, Death, Teacher, Student, Police, Case, Arrest, Class, Fees, 12-year-old boy died after assault.< !- START disable copy paste -->

Post a Comment