യുവാവ് വെട്ടേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ; വാഹനം നൽകാത്തതിന്റെ വിരോധത്തിൽ ആക്രമിച്ചതെന്ന് പരാതി

മേൽപറമ്പ്: (www.kasargodvartha.com 04.06.2021) യുവാവിനെ വെട്ടേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേളിയിലെ സുഹൈറി (25) നാണ് പരിക്കേറ്റത്. മംഗളൂറിലെ ആശുപത്രിയിലാണ് യുവാവുള്ളത്.

                                                                           
Kasaragod, Melparamba, Hospital, Stabbed, Attack, Vehicle, Mangalore, Rent, Police, Case, Young man stabbed and hospitalized.സുഹൈർ വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നു. വാഹനം ആവശ്യപ്പെട്ടെത്തിയ പരിചയക്കാരനായ യുവാവിന് വാഹനം നൽകിയില്ലെന്നും അതിന്റെ വിരോധത്തിൽ യുവാവ് സുഹൈറിനെ വാൾ കൊണ്ട് വെട്ടിയെന്നാണ് പരാതി. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സുഹൈറിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

യുവാവിന്റെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Melparamba, Hospital, Stabbed, Attack, Vehicle, Mangalore, Rent, Police, Case, Young man stabbed and hospitalized.
< !- START disable copy paste -->

Post a Comment

Previous Post Next Post