Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്യങ്കോട് പുഴയിൽ പാലായിവളവ് റഗുലേറ്ററിന്റെ മുകൾഭാഗത്തും താഴ് ഭാഗത്തും ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പ്

Water level is likely to rise at the top and bottom of Palaivalavu regulator in Karyangode river #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (www.kasargodvartha.com 09.07.2021) കാര്യങ്കോട് പുഴയുടെ മുകൾ ഭാഗത്ത് പാലായിവളവ് എന്ന സ്ഥലത്ത് നിർമാണം പൂർത്തിയാക്കിയ റഗുലേറ്റർ കം ബ്രിഡ്ജ് ഷടറുകളുടെ കാര്യക്ഷമതാ പരിശോധന ജൂൺ 11,12 ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. 

Water level is likely to rise at the top and bottom of Palaivalavu regulator in Karyangode river

റഗുലേറ്റർ ഷടറുകൾ പൂർണമായും താഴ്ത്തുകയും പൂർണ തോതിൽ ജലം സംഭരിക്കുകയും അതിനുശേഷം തുറന്നുവിടുകയും ചെയ്യുന്ന പ്രക്രിയയാണ് കാര്യക്ഷമതാ പരിശോധന. 

അതിനാൽ ഈ ദിവസങ്ങളിൽ കാര്യങ്കോട് പുഴയിൽ പാലായിവളവ് റഗുലേറ്ററിന്റെ മുകൾഭാഗത്തും താഴ്  ഭാഗത്തും ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പരിസരവാസികളും, പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

Keywords: Kerala,kasaragod,news,Nileshwaram,River,water, Water level is likely to rise at the top and bottom of Palaivalavu regulator in Karyangode river

< !- START disable copy paste -->

Post a Comment