Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യപാരികൾ ജൂൺ 10 ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും; കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രിയമെന്ന് ആക്ഷേപം

Traders will protest by closing shops on June 10; Alleged that COVID regulations are unscientific#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 09.06.2021) കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രിയമെന്ന് ആക്ഷേപിച്ച് കേരള വ്യാപാരി വ്യവസായി എകോപന സമിതി വ്യാഴാഴ്ച സമ്പൂർണ കടയടപ്പു സമരം പ്രഖ്യാപിച്ചു. ഓരോ യൂനിറ്റിലെയും പ്രധാന കേന്ദ്രങ്ങളിലോ കുടുബാംഗങ്ങൾക്ക് ഒപ്പം സ്വന്തം വിടുകളിലോ പ്ലകാർഡുകൾ ഏന്തി നിൽപ് സമരവും ഉണ്ടായിരിക്കും.

എല്ലാ കടകളും തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സഹായമാകും വിധം സമ്പൂർണ പാകേജ് അനുവദിക്കുക, തുറക്കാൻ അനുവദിച്ച കടകളിൽ പോലും സെക്ട്രൽ മജിസ്ട്രേറ്റിൻറെയും പൊലിസിൻറെയും പീഡനങ്ങൾ അവസാനിക്കുക, വ്യാപാരികൾക്കും തൊഴിലാളികൾക്കും ജീവിക്കണം, എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.

Traders will protest by closing shops on June 10; Alleged that COVID regulations are unscientific

നിവേദനങ്ങളായും ചർചകളായും അനേകം അവസരങ്ങളിൽ വ്യാപാരികൾ പ്രശ്നങ്ങളും പ്രയാസങ്ങളും സർകാരിൻ്റെ ശ്രദ്ധയിൽ പെടുത്തി. സമയമോ ദിവസമോ ക്രമീകരിച്ചായാലും ആഴ്ചയിൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് അഭ്യർഥിച്ചു. എന്നാൽ സർകാർ ഇതൊന്നും ചെവി കൊള്ളാതെ തന്നെ മുന്നോട്ടു നീങ്ങുന്ന ഈ അവസരത്തിൽ സമരമല്ലാതെ നമുക്ക് മറ്റൊരു മാർഗമില്ലെന്നും വ്യാപാരികൾ പറഞ്ഞു.

സമരത്തിൽ മുഴുവൻ വ്യാപാരികളും സംബന്ധിച്ച് വിജയിപ്പിക്കണമെന്ന് കാസർകോട് മെർചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എ കെ മൊയ്തീൻ കുഞ്ഞി അഭ്യർഥിച്ചു.

Keywords: Kerala, News, Kasaragod, Shop, Tradesman, Merchant, COVID-19, Corona, Traders will protest by closing shops on June 10; Alleged that COVID regulations are unscientific.
< !- START disable copy paste -->


Post a Comment