Join Whatsapp Group. Join now!
Aster MIMS 10/10/2023

ജന്മദിനത്തിൽ 50 മാവിൻ തൈകൾ നട്ട് മുഖ്യമന്ത്രിയുടെ വാക്സിൻ ചലെഞ്ചിലേക്ക് 20,000 രൂപ നൽകി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ

Tourism official pays Rs 20,000 for CM's vaccine challenge and plants 50 mango saplings on his birthday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (www.kasargodvartha.com 06.06.2021) തൻ്റെ 50ാം ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് നീലേശ്വരം സ്വദേശിയായ ബി ആർ ഡി സി, ഡി ടി പി സി മനേജർ സുനിൽ കുമാർ. പടന്നക്കാട് കാർഷിക വിപണന കേന്ദ്രത്തിൽ നിന്നും മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന മൂവാണ്ടൻ, നീലം, മല്ലിക, അൽഫോൺസോ തുടങ്ങിയ ക്രാഫ്റ്റ് ചെയ്ത വിവധയിനം 50 മാവിൻതൈകൾ ഒരു ഏകർ 3 സെൻ്റിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കര പുതിയ കുടുംബാരോഗ്യ കേന്ദ്ര കോപൗൻഡിൽ നട്ടു.

Tourism official pays Rs 20,000 for CM's vaccine challenge and plants 50 mango saplings on his birthday

മാവിൻ തൈകളുടെ നടീൽ ഉദ്‌ഘാടനം ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവും പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരനും നിർവഹിച്ചു. മണ്ണിട്ട് തട്ടാക്കി വേലി കെട്ടിയതിൻ്റെ മുഴുവൻ ചെലവും സുനിൽ കുമാർ വഹിച്ചു. മാവിൻ തൈകൾ 3 വർഷം പരിപാലിക്കാനുള്ള ചുമതല കൂടി വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്സിൻ ചലെഞ്ചിലേക്ക് നൽകാനായി സുനിൽ കുമാർ 20,000 രൂപ ജില്ലാ കലക്ടർ സജിത് ബാബുവിന് കൈമാറി. കോവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം വി എസ് അനിത, ഡി ടി പി സി സെക്രടറി ബിജു രാഘവൻ, പള്ളിക്കര സഹകരണ ബാങ്ക് ബോർഡ് അംഗം ടി സുധാകരൻ, ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി കോർഡിനേറ്റർ സൈഫുദ്ദിൻ കളനാട്, ടി കെ പ്രദീപ് കുമാർ, ടി സി സുരേഷ്, സുൽഫികർ അലി, അനസ് മുസ്ത്വഫ, ഡി ടി പി സി ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Top-Headlines, News, Helping hands, Office, Man, Birthday, Sunil Kumar, Tourism official pays Rs 20,000 for CM's vaccine challenge and plants 50 mango saplings on his birthday.
< !- START disable copy paste -->


Post a Comment