Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ബിജെപിയ്ക്ക് എതിരെ നടക്കുന്നത് ആസൂത്രിതമായ അപവാദ പ്രചരണങ്ങള്‍: അഡ്വ.കെ ശ്രീകാന്ത്

There are planned exception campaigns against the BJP: Adv K Srikanth #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 08.06.2021) ആസൂത്രിതമായ അപവാദ പ്രചാരണങ്ങളാണ് ബിജെപിയ്ക്ക് എതിരെ ജില്ലയില്‍ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്. ബിജെപി ഇതര രാഷ്ട്രീയ പാര്‍ടികളുടെ ചട്ടുകമായി പൊലീസ് മാറിയെന്നും കെ ശ്രീകാന്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
                                                                            
Kerala, Kasaragod, News, BJP, Politics, Muslim-league, Secretary, LDF, Police, Press meet, CPM, President, There are planned exception campaigns against the BJP: Adv K Srikanth

 

ബിജെപിയെ വേട്ടയാടുന്ന സിപിഎം നയത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം കെ സുന്ദര സ്വമേധയാ പിന്‍വലിച്ചതാണ്.

ബിജെപി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് കെ സുന്ദരയെ തട്ടിക്കൊണ്ടുപോയെന്ന ബിഎസ്പിയുടെ പരാതിയില്‍ താന്‍ സ്വമേധയാ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതാണെന്ന് കെ സുന്ദര തന്നെ അന്ന് പൊലീസിന് മൊഴിയും നല്‍കിയിരുന്നു. മാധ്യമങ്ങളോടും തന്നെ ആരും ഭിഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ സുന്ദര അന്ന് തന്നെ പറഞ്ഞതാണ്.

ഇതെല്ലാം പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും അറിയാവുന്നതാണ്. ദിവസങ്ങള്‍ക്ക് ശേഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ സിപിഎമും മുസ്ലീം ലീഗുമാണ്. പൊലീസിന്റെയും സിപിഎമിന്റെയും തിരക്കഥയ്ക്കനുസരിച്ച മൊഴി സുന്ദരയുടേതാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍.

അതുകൊണ്ടാണ് മൊഴി നല്‍കിയ ശേഷം കെ സുന്ദരയെ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും സിപിഎമും പൊലീസും അനുവദിക്കാത്തത്. പണം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെങ്കില്‍ കെ സുരേന്ദ്രനെമാത്രമല്ല കെ സുന്ദരയെയും പ്രതിചേര്‍ക്കണം. എന്നാല്‍ അതുണ്ടായിട്ടില്ല. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായാണ് ബദിയടുക്ക പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷ്പക്ഷമായ അന്വേഷണമാണ് വേണ്ടത്. കേസന്വേഷണത്തിന്റെ പേരില്‍ കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും ബിജെപി പ്രവര്‍ത്തകരെ വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല.

ബിജെപിയ്ക്കും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും എതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ബിജെപി കാസര്‍കോട് ജില്ലാ കമിറ്റിയുടെ നേത്യത്വത്തില്‍ ജില്ലയില്‍ ബുധനാഴ്ച ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ബി ജെ പി ജില്ലാ ജനറൽ സെക്രടറി സുധാമ ഗോസാഡ , മേഖലാ വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി  എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, BJP, Politics, Muslim-league, Secretary, LDF, Police, Press meet, CPM, President, There are planned exception campaigns against the BJP: Adv K Srikanth


< !- START disable copy paste -->

Post a Comment