Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

The young man was found dead after being hit by a train#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 01.05.2021) യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് എ എഫ് മൻസിലിലെ പരേതനായ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് അശ്‌റഫ് (31) ആണ് മരിച്ചത്. ബന്തിയോട് ബേരിക്കയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

റയിൽവേ ട്രാകിലാണ് മൃതദേഹം കിടന്നിരുന്നത്. നടന്നു പോകുന്നതിനിടെ ട്രെയിൻ ഇടിച്ചതാണെന്നാണ് നിഗമനം. കുമ്പള പൊലീസ് സ്ഥലത്തെത്തി.

The young man was found dead after being hit by a train

പ്രവാസിയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്.

സഹോദരങ്ങൾ: അജ്മൽ ഫസൽ, അഫ്‌വാന ഫർഹത്, ഫാത്വിമത് ആൽഫിയ ശിറിൻ, മറിയമത് അഫീഫ. മൃതദേഹം ബുധനാഴ്ച മള്ളങ്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Kasaragod, Top-Headlines, Death, Accident, Train, Youth, Railway-track, Uppala, The young man was found dead after being hit by a train.
< !- START disable copy paste -->


1 comment

  1. RIP my friend