പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വീട്ടില്‍ തലേദിവസങ്ങളില്‍ തന്നെ നേരിട്ടെത്തി ഒന്നാം ക്ലാസിലേക്ക് ക്ഷണിക്കാനെത്തുന്ന ടീചെറെ പുത്തന്‍ ഉടുപ്പുമണിഞ്ഞ് വീടുകള്‍ അലങ്കരിച്ച് നിറഞ്ഞ പുഞ്ചിരിയോടെ കുട്ടികള്‍ സ്വീകരിച്ചു. പ്രവേശനോത്സവത്തിലേക്കായി അവരുടെ കഥയും പാട്ടും നൃത്തവുമൊക്കെ ടീചെര്‍മാര്‍ റെകോര്‍ഡ് ചെയ്തു.
ഓണ്‍ലൈനായി നടന്ന പ്രവേശനോത്സവത്തിലെ ആകര്‍ഷണവും കുട്ടികളുടെ കലാപരിപാടികളായിരുന്നു. കുട്ടികളുടെ വീട്ടുകളിലേക്കുള്ള അധ്യാപക സന്ദര്‍ശനം തുടരുകയാണ്. 22 കുട്ടികളില്‍ 16 പേരുടെ വീടുകളിലെത്തി മുഖ്യമന്ത്രിയുടെ ആശംസകാര്‍ഡും കൈമാറി.
Keywords: Balal, Kasaragod, Kerala, News, Teacher, Students, Children, Pinarayi-Vijayan, Story, Poem, Teachers came directly with gifts and invited to first class.
< !- START disable copy paste -->