Join Whatsapp Group. Join now!
Aster MIMS 10/10/2023

'എല്ലാവരേയും സ്‌നേഹിക്കുക'; മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍

മകള്‍ സാവന്‍ ഋതുവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍ Kochi, News, Kerala, Top-Headlines, Cinema, Entertainment, Singer

കൊച്ചി: (www.kasargodvartha.com 09.06.2021) മകള്‍ സാവന്‍ ഋതുവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഗായിക സിത്താര കൃഷ്ണകുമാര്‍. മകളോട് അമ്മ സിത്താര കൃഷ്ണകുമാര്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് സിത്താര ജന്മദിന ആശംസകള്‍ നേര്‍ന്നത്. 

ഈ ജന്മദിനത്തില്‍ ഒന്ന് അമ്മ നിന്നോട് പറയട്ടേ, എല്ലാവരേയും സ്‌നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്‌നേഹിക്കുമ്പോള്‍ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനില്‍ക്കും. സിന്‍ഡ്രില്ലയുടെ അവളുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകള്‍ കുഞ്ഞുമണി എന്നാണ് സിത്താര കൃഷ്ണകുമാര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Singer, Singer Sithara Krishnakumar wishes her daughter a happy birthday

Post a Comment