ദേളി: (www.kasargodvartha.com 07.06.2021) മുഖ്യമന്ത്രിയുടെ ഓക്‌സിജന്‍ ചാലെഞ്ചിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നല്‍കി വീണ്ടും കാരുണ്യത്തിന്റെ മാതൃക തീർത്ത് സഅദിയ്യ. കോവിഡ് രോഗികൾക്കായി സൗജന്യ ആശുപത്രി സൗകര്യമൊരുക്കി സഅദിയ്യ സേവനം നൽകി വരുന്നുണ്ട്.
ഫൻഡ് അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എക്ക് സഅദിയ്യ സെക്രടറി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങൾ കണ്ണവം കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഅദിയ്യയുടെ സേവനം രാജ്യത്തിന് മാതൃകയാണെന്ന് എം എല്‍ എ പറഞ്ഞു. മാനജ്‌മെന്റിനെ പ്രത്യേകം അഭിനന്ദിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി സഅദി ഷിറിയ, ഹനീഫ അനീസ്, താജുദ്ദീന്‍ ഉദുമ, ഖലീല്‍ മാക്കോട്, എര്‍മു ദേളി സംബന്ധിച്ചു.
കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗവണ്‍മെന്റിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും ചെയ്ത സഅദിയ്യ 450 ആളുകളെ താമസിപ്പിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരോഗ്യ വകുപ്പിന്റെ കീഴിലായി ഒരുക്കിയിരുന്നു. സൂത് ചാരിറ്റി ട്രസ്റ്റിന്റെയും ദേളി എച് എന്‍ സി ആശുപത്രിയുടെയും സഹകരണത്തോടെയാണ് ചികിത്സയും ഭക്ഷണവും സൗജന്യമായി നല്‍കുന്ന 40 ബെഡുകളോട് കൂടിയുള്ള ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി ദിനത്തില്‍ ഹരിത കാമ്പസ് ഒരുക്കി സഅദിയ്യ
ദേളി: ലോക പരിസ്ഥിതി ദിനത്തില്‍ സഅദിയ്യയുടെ വിശാലമായ കോംപൗൻഡിൽ ഹരിത കാമ്പസ് ഒരുങ്ങുന്നു. പരിപാടിയുടെ ഉദ്ഘാടനം വൃക്ഷതൈ നട്ട് അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ നിര്‍വഹിച്ചു. ഹരിത വല്‍ക്കരണം, അഗ്രികള്‍ചറിസം, ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ വിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പിലാക്കും.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഹരിത കാമ്പസ് പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി, ഹനീഫ അനീസ്, ഇബ്‌റാഹീം സഅദി വിട്ടല്‍, ഖലീല്‍ മാക്കോട്, സുലൈമാന്‍ ഹാജി വയനാട്, എര്‍മു ദേളി സംബന്ധിച്ചു. ഹരിത കാമ്പസ് കോഡിനേറ്റര്‍ ഉസ്മാന്‍ റസാ സഅദി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Deli, Kerala, News, COVID-19, Pinarayi-Vijayan, MLA, Health-Department, Saadiya's help again on Covid defense by paying Rs 1 lakh.