കൊച്ചി: (www.kasargodvartha.com 01.06.2021) തന്റെ ആദ്യത്തെ ചോറുപാത്രത്തിന്റെ ചിത്രം പങ്കുവച്ച് സ്‌കൂള്‍ ഓര്‍മ പങ്കിട്ടും പുതിയ അധ്യയന വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നും നടന്‍ രമേശ് പിഷാരടി. ഫെയ്‌സ്ബുക്കിലൂടെയാണ് സ്‌കൂളില്‍ താന്‍ ആദ്യമായി കൊണ്ടുപോയ ചോറ്റുപാത്രത്തിന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്. കുട്ടികള്‍ക്ക് ഇതു പുതിയ അനുഭവം ആണെങ്കിലും ശീലം മാറിയത് അധ്യാപകര്‍ക്കാണെന്നും പിഷാരടി പറയുന്നു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുന്‍പ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാള്‍ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍... ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, School, Students, Teachers, Ramesh Pisharody shares his school memories with picture