Join Whatsapp Group. Join now!
Aster MIMS 10/10/2023

അംഗീകൃത കടവുകളില്‍ നിന്നും മണല്‍ വാരുന്നതിന് തൊഴിലാളികള്‍ക്ക് അനുമതി

Permission for workers to take sand from approved harbours#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.06.2021) സര്‍കാര്‍ അംഗീകൃത കടവുകളില്‍ നിന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണല്‍ വാരുന്നതിന് തൊഴിലാളികള്‍ക്ക് അനുമതി നൽകാൻ ജില്ലാതല കൊറോണ കോര്‍ കമിറ്റി യോഗം തീരുമാനിച്ചു. അതിഥി തൊഴിലാളികള്‍, മീൻപിടുത്ത തൊഴിലാളികള്‍ എന്നിവർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. വിവിധ വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

Permission for workers to take sand from approved harbours

ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് പറഞ്ഞു. 72 ചെക് പോയിന്റുകളിലായി പൊലീസ് പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങളിലും കടകളിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്നും ജനങ്ങള്‍ അനാവശ്യ യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കുകയും സംസ്ഥാന സര്‍കാര്‍ നിര്‍ദേശിച്ച ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും ജില്ലാ കലക്ടര്‍ അഭ്യർഥിച്ചു.

Keywords: Kerala, News, Kasaragod, Harbour, Sand, Sand-export, Permission, COVID-19, Corona, Permission for workers to take sand from approved harbours.
< !- START disable copy paste -->


Post a Comment