Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 597 പേര്‍ക്കെതിരെ നടപടി

കോവിഡ് നിയമ ലംഘനത്തെ തുടര്‍ന്ന് Doha, News, Gulf, World, Top-Headlines, COVID-19, Mask, Social distance, Ehteraz application, Travel, Violation

ദോഹ: (www.kasargodvartha.com 07.06.2021) കോവിഡ് നിയമ ലംഘനത്തെ തുടര്‍ന്ന് ഖത്വറില്‍ 597 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 555 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 38 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്. മൊബൈലില്‍ ഇഹ്തിറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടുപേരെയാണ് പിടികൂടിയത്. 

                                                                         

Doha, News, Gulf, World, Top-Headlines, COVID-19, Mask, Social distance, Ehteraz application, Travel, Violation, Over 500 booked for Covid-19 precautionary measure violations.

കാറില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്തതിന് രണ്ടുപേര്‍ പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.


Keywords: Doha, News, Gulf, World, Top-Headlines, COVID-19, Mask, Social distance, Ehteraz application, Travel, Violation, Over 500 booked for Covid-19 precautionary measure violations.

Post a Comment