കുമ്പള: (www.kasargodvartha.com 07.06.2021) കുമ്പള ടൗൺ മുനീറുൽ ഇസ്ലാം മദ്രസയിൽ സദർ മുഅല്ലിം ആയി സേവനമനുഷ്ടിച്ചു വരികയായിരുന്ന എസ് എ അബ്ദുൽ ഖാദർ മുസ്‌ലിയാർ (48) നിര്യാതനായി. കുമ്പള ശാന്തിപ്പള്ളത്ത് ആയിരുന്നു താമസം. അസുഖത്തെ തുടർന്ന് കാസർകോട്ടെ വിവിധവും മംഗളൂറിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സമസ്തയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം മികച്ച സംഘാടകനായാണ് അറിയപ്പെട്ടിരുന്നത്. മദ്രസ ബോർഡിൽ റൈഞ്ച് തലത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. നാട്ടുകാരുമായും മികച്ച ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഒരു വയസുള്ളതടക്കം ചെറിയ മക്കൾ ഉള്ള അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന് ഏറെ ആഘാതമായി.
പരേതനായ മുഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യമാർ: മൈമൂന, പരേതയായ കുൽസു. മക്കൾ: കൗസർ, കലന്തർ, ഖുബൈബ്, ഖൗലത്, മാജിദ.
സഹോദരങ്ങൾ: മൂസ, മൊയ്തീൻ, ഇബ്രാഹിം , മറിയം, ഖദീജ, പരേതരായ അബ്ദുർ റഹ്‌മാൻ, അബ്ബാസ്, അബ്ദുല്ല.
Keywords: Kumbala, Kerala, Kasaragod, News, Treatment, Death, Obituary, Mangalore, Madrassa headteacher passed away.
< !- START disable copy paste -->