Join Whatsapp Group. Join now!
Aster MIMS 10/10/2023

ലക്ഷ്വദീപിനായി പ്രതിഷേധമുയർത്തി കേന്ദ്ര സർകാർ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു

LDF organizes mass gathering in front of central government institutions to protest for Lakshadweep#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (www.kasargodvartha.com 03.06.2021) ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസർകാർ നീക്കം ചെറുക്കുക, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റുടെ ഏകാധിപത്യ നടപടി പിൻവലിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുയർത്തി കേന്ദ്ര സർകാർ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു. പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലുമായി ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിൽ കോവിഡ്‌ മാർഗനിർദേശങ്ങളോടെ പ്രതിഷേധം നടന്നു.

LDF organizes mass gathering in front of central government institutions to protest for Lakshadweep

നീലേശ്വരം ഹെഡ്പോസ്‌റ്റോഫീസിന്‌ മുന്നിൽ സിപിഎം കേന്ദ്രകമിറ്റി അംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ്‌ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ സംസാരിച്ചു. ചെറുവത്തൂരിൽ സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണനും ബങ്കളത്ത്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രനും രാവണീശ്വരത്ത്‌ സിപിഐ ജില്ലാ സെക്രടറി ഗോവിന്ദൻ പള്ളിക്കാപ്പിലും ഉദ്‌ഘാടനം ചെയ്‌തു.

കിനാനൂരിൽ വി കെ രാജൻ, ചീമേനിയിൽ പി ജനാർദനൻ, ഉദുമയിൽ കെ വി കുഞ്ഞിരാമൻ, മേൽപറമ്പിൽ ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മൊയ്‌തീൻകുഞ്ഞി കളനാട്, വെള്ളരിക്കുണ്ടിൽ സാബു അബ്രഹാം, തൃക്കരിപ്പൂരിൽ എൽജെഡി സംസ്ഥാന കമിറ്റി അംഗം വി വി കൃഷ്ണൻ, ഉപ്പളയിൽ കെ ആർ ജയനന്ദ എന്നിവർ സംസാരിച്ചു.

കുമ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ബഹുജന കൂട്ടായ്മ സിപിഎം ജില്ലാ കമിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രടറി സി എ സുബൈർ, സതീശൻ ബംബ്രാണ, എൽ ജെ ഡി നേതാക്കളായ സിദ്ദിഖ് അലി മൊഗ്രാൽ, അഹ്‌മദ്‌ അലി കുമ്പള, സിദ്ദിഖ് റഹ്‌മാൻ, സിപിഎം ലോകൽ സെക്രടറി രമേശ് പി, സുകേഷ് ഭണ്ഡാരി, കെബി യൂസഫ്, താജുദ്ദീൻ മൊഗ്രാൽ സംസാരിച്ചു.

ബേക്കൽ ഫോർട് പോസ്റ്റോഫീസിന്ന് മുന്നിൽ നടന്ന ബഹുജന കൂട്ടായ്മ ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് പി കെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുജിത് അധ്യക്ഷനായി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ, ഐഎൻഎൻ പഞ്ചായത്ത് പ്രസിഡണ്ട് പി എ ഇബ്രാഹിം, നാഷനൽ വുമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രടറി ഹസീന ടീചെർ, സിപിഎം പള്ളിക്കര ലോകൽ കമിറ്റി അംഗം എം എച് ഹാരിസ്, ടി സി സുരേഷ് സംസാരിച്ചു.

Keywords: Kerala, News, Kasaragod, LDF, INL, Protest, Office, Government, CPM, LDF organizes mass gatherings in front of central government institutions to protest for Lakshadweep.
< !- START disable copy paste -->


Post a Comment