city-gold-ad-for-blogger

ബിജെപി അംഗമായ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾക്കിടെ രാജി ആവശ്യവുമായി ഇടതുപക്ഷം

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 07.06.2021) പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാനായ ബിജെപി അംഗം കൈക്കൂലി വാങ്ങിയെന്ന് സമൂഹ മാധ്യമങ്ങളിൽ ശബ്ദസന്ദേശം പ്രചരിച്ചതിനെ തുടർന്ന് രാജി ആവശ്യവുമായി ഇടതുപക്ഷം രംഗത്തെത്തി.

                                                                           
ബിജെപി അംഗമായ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾക്കിടെ രാജി ആവശ്യവുമായി ഇടതുപക്ഷം


കൈക്കൂലി വാങ്ങി ജനങ്ങളെ വഞ്ചിക്കുകയും സത്യപ്രതിജ്ഞ ലംഘനം നടത്തുകയും ചെയ്ത സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ രാജി വെക്കണമെന്ന് എൽ ഡി എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കൺവീനർ പോസ്റ്റ് മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തോടും ജനങ്ങളോടും നീതി പുലർത്താൻ കഴിയാത്തവർക്ക് ജനപ്രതിനിധിയായി തുടരാൻ അവകാശമില്ലന്നും അംഗം നടത്തിയത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗം രാജിവെക്കണമെന്ന് ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റിയും ആവശ്യപ്പെട്ടു. കൈക്കൂലി വാങ്ങി ജാനാധിപത്യത്തെ അവഹേളിച്ച അംഗം എത്രയും പെട്ടെന്ന് രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും കമിറ്റി തീരുമാനിച്ചു.

Keywords:  Mogral Puthur, Kasaragod, Kerala, News, Panchayath, BJP, Corruption, INL, Committee, LDF, LDF demands resignation of BJP standing committee chairman over allegations of bribery.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia