Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹയർ സെകൻഡറി, എസ്എസ്എൽസി മൂല്യനിർണയം: അധ്യാപകർക്ക് കേന്ദ്രങ്ങളിലേക്ക് എത്താൻ പ്രത്യേക കെ എസ് ആർ ടി സി സെർവീസ്

Higher Secondary and SSLC Assessment: Special KSRTC service for teachers to reach the centers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.06.2021) ഹയർ സെകൻഡറി, എസ്എസ്എൽസി മൂല്യനിർണയത്തിന് വേണ്ടി അധ്യാപകർക്ക് ജില്ലയിലെ കേന്ദ്രങ്ങളിലേക്ക് തടസം കൂടാതെ യാത്ര ചെയ്യാൻ കെഎസ്ആർടിസി സൗകര്യം ഒരുക്കുമെന്ന് കാസർകോട് ഡിപോ മാനേജർ അറിയിച്ചു.
 
Higher Secondary and SSLC Assessment: Special KSRTC service for teachers to reach the centers


തിങ്കളാഴ്ച രാവിലെ 7ന് കാസർകോട് നിന്ന് പുറപ്പെട്ട് ദേശീയപാത (ചെർക്കള, പെരിയ) നീലേശ്വരം വഴി ചായ്യോത്ത് ഗവ. ഹയർ സെകൻഡറി സ്‌കൂൾ കേന്ദ്രത്തിലേക്ക് ബസ് പോകും. അവിടെ നിന്ന് തൃക്കരിപ്പൂർ മൂല്യനിർണയ കേന്ദ്രത്തിലേക്ക് പോകും. മൂല്യനിർണയം അവസാനിക്കുന്ന സമയത്ത് വൈകിട്ട് തൃക്കരിപ്പൂരിൽ നിന്ന് ചായ്യോത്തേക്കും അവിടെ നിന്ന് നീലേശ്വരം ദേശീയപാത വഴി കാസർകോട്ടേക്കും സെർവീസ് നടത്തും.

മറ്റൊരു കെഎസ്ആർടിസി ബസ് തിങ്കളാഴ്ച മുതൽ രാവിലെ 7ന് പയ്യന്നൂരിൽ നിന്ന് നീലേശ്വരം കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം കെഎസ്ടിപി റോഡ് വഴി കാസർകോടെത്തി തളങ്കര മൂല്യനിർണയ കേന്ദ്രത്തിലേക്ക് സെർവീസ് നടത്തും. വൈകിട്ട് തളങ്കരയിൽ നിന്ന് ചന്ദ്രഗിരി പാലം കാഞ്ഞങ്ങാട്, നീലേശ്വരം വഴി പയ്യന്നൂരിലേക്ക് തിരിച്ചും സെർവീസ് നടത്തും.

പൊതുഗതാഗതം ആരംഭിക്കുന്നത് വരെ കെഎസ്ആർടിസി സ്‌പെഷൽ സെർവീസ് നടത്തും. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ നിർദേശ പ്രകാരമാണ് പ്രത്യേക സെർവീസ്.

Keywords: News, Kasaragod, Education, Teacher, SSLC, KSRTC-bus, KSRTC, Examination, Higher Secondary,  Assessment, Higher Secondary and SSLC Assessment: Special KSRTC service for teachers to reach the centres.
< !- START disable copy paste -->

Post a Comment