Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു മാസം മുമ്പ് കാസർകോട്ട് നിന്നും കാണാതായ പെൺകുട്ടിയെ തെലുങ്കാനയിൽ കണ്ടെത്തി

Girl who went missing from Kasargod a month ago has been found in Telangana#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2021) പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിൽ കണ്ടെത്തി. ഒരു ലോഡ്ജിൽ തനിച്ച് താമസിച്ചു വരുന്നതിനിടയിൽ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു.

അമ്പലത്തറ പൊലീസിൻ്റെ ലുകൗട് നോടീസ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കണ്ട് സംസാരിച്ചതിൽ നിന്നാണ് പൊള്ളക്കടയിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ പെൺകുട്ടിയാണെന്ന് വ്യക്തമായത്.

Girl who went missing from Kasargod a month ago has been found in Telangana

മലയാളി സമാജം പ്രവർത്തകർ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്.

പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്നു കാണാതായത്. അമ്പലത്തറ പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു.

ചെന്നൈയിൽ എത്തിയ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചിരുന്നു. രണ്ടു ഫോണുകളുണ്ടായിരുന്നെങ്കിലും രണ്ടും ഓഫാക്കിയ നിലയിലായിരുന്നു.

കൊളത്തൂരിലെ യുവാവിനൊപ്പമാണു യുവതി പോയതെന്ന വിവരത്തെ തുടർന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കൾ സംശയിക്കുന്ന ആൾ ഇപ്പോൾ ഗൾഫിലാണ് ഉള്ളതെന്ന വിവരമാണു പൊലീസിന് ലഭിച്ചത്. ഏപ്രിൽ 25ന് അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരുന്നു.

രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുകൗട് നോടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു. യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ലുക് ഔട് നോടീസ് പതിക്കാൻ കേസന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്.

Keywords: Kerala, News, Kasaragod, Missing, Kanhangad, Woman, Police, Ambalathara, Top-Headlines, Girl who went missing from Kasargod a month ago has been found in Telangana.
< !- START disable copy paste -->


Post a Comment