Join Whatsapp Group. Join now!
Aster MIMS 10/10/2023

മീൻപിടുത്തക്കാർക്ക് ഇനി 52 ദിവസം വറുതിയുടെ കാലം; ജൂണ്‍ ഒമ്പത് മുതൽ ട്രോളിങ് നിരോധനം; കാസർകോട്ടെ രക്ഷാബോട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Fishing banned from June 9; Kasargod rescue boat to focus on Manjeswaram#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.06.2021) കേരളത്തിന്റെ തീരങ്ങളില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലായ് 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവത്കൃത ബോടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മീൻപിടിക്കുവാനോ പാടില്ല.

                                                                              
Kasaragod, Kerala, News, Fishermen, Ban, Manjeshwaram, Top-Headlines, Boat, District, District Collector, Fishing banned from June 9; Kasargod rescue boat to focus on Manjeswaram.



ജില്ലയിലെ രക്ഷാബോട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കും. ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുമുള്ള ബോടുകളെ കേരള തീരത്ത് മീൻപിടിക്കുവാന്‍ അനുവദിക്കില്ല. കര്‍ശന പരിശോധന നടത്താനും പട്രോളിംഗ് ബോട് മഞ്ചേശ്വരത്തേക്ക് മാറ്റാനും യോഗത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചു. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് പ്രകാരം കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളും. ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച ചെയ്യാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 04672202537 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും 9496007034 എന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റമ്പറിലും ബന്ധപ്പെടാം.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

1. കേരളതീരത്ത് മീൻപിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാന ബോടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ടുപോകണം. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മീൻ പിടുത്തം, ജുവനൈല്‍ ഫിഷിംഗ് എന്നിവ കര്‍ശനമായി നിരോധിച്ചു.

2. പരമ്പരാഗത വള്ളങ്ങളില്‍ മീൻ പിടുത്തം നടത്തുമ്പോള്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 30 പേരും കരിയര്‍ വള്ളങ്ങളില്‍ അഞ്ച് പേരും മാത്രമേ പാടുളളൂ.

3. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ജൂണ്‍ ഒമ്പതിന് അര്‍ധ രാത്രി 12 ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ധരാത്രി 12 മണിക്ക്ശേഷം മാത്രമേ മീൻ പിടുത്തത്തിന് പുറപ്പെടുവാന്‍ പാടുളളൂ. സമയക്രമം പാലിക്കാത്ത ബോടുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

4. മണ്‍സൂണ്‍ കാലയളവില്‍ മീൻ പിടുത്തത്തിന് ഏര്‍പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍, തൊലാളികളുടെ കൈവശം ബയോമെട്രിക് കാര്‍ഡ് എന്നിവ കരുതണം. മുന്നറിയിപ്പുകള്‍ അനുസരിച്ച് മാത്രമേ പുറപ്പെടാവു.

5. കടലില്‍ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമില്‍ വിളിച്ചറിയിക്കണം.

6. ലേലംഒഴിവാക്കി മാത്രമേ മീൻവില്‍പന നടത്തുവാന്‍ അനുമതിയുള്ളു.

Keywords: Kasaragod, Kerala, News, Fishermen, Ban, Manjeshwaram, Top-Headlines, Boat, District, District Collector, Fishing banned from June 9; Kasargod rescue boat to focus on Manjeswaram.
< !- START disable copy paste -->

Post a Comment