കുവൈത്ത് സിറ്റി: (www.kasargodvartha.com 02.06.2021) മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് കുവൈത്തില്‍ പിടികൂടി. സംഭവത്തില്‍ അറബ് വംശജനായ ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കിഴക്കന്‍ മേഖലയായ ഷര്‍ഖിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
വിപണനത്തിനായി എയര്‍ കാര്‍ഗോ വഴി വിദേശത്ത് നിന്നെത്തിച്ച മത്സ്യങ്ങളില്‍ ചിലതിന്റെ വയറ്റില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിത്. അറസ്റ്റിലായ അറബ് വംശജനെയും പിടിച്ചെടുത്ത മത്സ്യവും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Keywords: Kuwait City, News, Gulf, Top-Headlines, Crime, Arrest, World, Accused, Drugs, Fish, Drugs Smuggled In Imported Fish