ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം നടന്നത്. കൂട്ടത്തോടെ എത്തിയ നായകൾ ഫാമിന്റെ ഇരുമ്പ് നെറ്റ് തകർത്ത് അകത്ത് കടന്ന് കോഴികളെ കടിച്ചു കൊന്നതാണെന്നാണ് നിഗമനം. വ്യാഴാഴ്‌ച രാവിലെ ജോലിക്കാർ ഫാമിലെത്തിയപ്പോഴാണ് ചത്തുകിടക്കുന്ന കോഴികളെ കണ്ടത്.
പൂർണ വളർച്ചയെത്തിയ കോഴിളെയാണ് നെറ്റ് തകർത്ത് കൊന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായാണ് കണക്കാക്കുന്നത്. വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും ഒരേ പോലെ ഭീഷണിയാകുകയാണ് നായ്ക്കൂട്ടം. ഇതിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Keywords: Kerala, News, Top-Headlines, Kasaragod, Chicken, Farm workers, Farm, Dog, Street dog, Dogs killed thousands of chickens from farm.
< !- START disable copy paste -->