Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹലോ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; വടക്കോട്ടേക്ക് ഒന്ന് നോക്കണേ?; ജില്ലാ പഞ്ചായത്ത് അംഗം പറയുന്നത് കേൾക്കു; സ്‌കൂളുകളിൽ ഒഴിവുകൾ നിരവധി

District panchayat member submitted a petition to Education Minister V Sivankutty to fill vacancies in schoo#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 03.06.2021) കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം താലൂകിലെ വിവിധ സ്കൂളുകളിലുള്ളത് നിരവധി അധ്യാപക ഒഴിവുകൾ. ഇവ ഉടൻ നികത്തണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്‌മാൻ വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

                                                                              
Manjeshwaram, Kasaragod, Kerala, News, Minister, School, Education, Panchayath, Class, Teachers, GHSS, District panchayat member submitted a petition to Education Minister V Sivankutty to fill vacancies in school.



പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം താലൂകിലെ പിന്നോക്കാവസ്ഥ പ്രത്യേകം പരിഗണിച്ച് മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്നാണ് ജില്ലാ പഞ്ചായത്തംഗത്തിൻ്റെ അഭ്യർഥന.

ഡിജിറ്റൽ ക്ലാസ് മുറികൾ വഴി പഠനം രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മീൻപിടുത്ത തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന തീരദേശങ്ങളിലെ സ്കൂളുകൾ ഉൾപെടെ നിരവധി ഹയർസെകൻഡറി സ്കൂളുകളിൽ പല വിഷയങ്ങളിലും ആവശ്യത്തിന് നിലവിൽ അധ്യാപകരില്ലാത്തത് അത്യന്തം പ്രയാസമാണ് ഉണ്ടാക്കുന്നത്.

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് പുറമേ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ജുലൈയോടെ നിലവിൽവരുമെന്ന് പ്രഖ്യാപിക്കുമ്പോഴും വേണ്ടത്ര അധ്യാപകർ ഇല്ലാത്തത് ഏറിയകൂറും ദളിത് പിന്നോക്ക മീൻപിടുത്ത തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെ കുഴക്കുന്നു.

ഇത് നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പഠനം സാധ്യമാവാത്ത രീതിയിലേക്ക് ചെന്നെത്തിക്കുന്നു. പഠനം ഓൺലൈനിലായി നടക്കുന്നതെങ്കിലും പഠനങ്ങളുടെ തുടർ പ്രവർത്തനത്തിന് അധ്യാപകർ നിർബന്ധമാണ് എന്ന വസ്തുത നിലനിൽക്കെ, അധ്യാപകരുടെ പി എസ് സി മുഖേനയുള്ള നിയമനം ഉടൻ നടപ്പിലാക്കി അധ്യാപക ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ചരിത്രപരമായ കാരണങ്ങളാൽ പഠന പിന്നോക്കം നിൽക്കുന്ന മഞ്ചേശ്വരം പോലുള്ള പ്രദേശത്ത് ഭാവി തലമുറ വിദ്യാഭ്യാസരംഗത്ത് ഇരുട്ടിൽ തപ്പുന്ന സാഹചര്യമാണുണ്ടാവുകയെന്നും ഗോൾഡൻ റഹ്‌മാൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ജി എച് എസ് എസ് ഉപ്പള, ജി എച് എസ് എസ് ബേക്കൂർ, ജി വി എച് എസ് എസ് ഹേരൂർ അടക്കമുള്ള സ്‌കൂളുകളിലാണ് വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകൾ ഏറെയും ഉള്ളത്. ഹയർസെകൻഡറി സ്കൂളുകളിൽ ആർ ഡി ഡി മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തിലെങ്കിലും താൽകാലികമായോ മറ്റോ അധ്യാപകരെ നിയമിക്കണമെന്നും ഗോൾഡൻ റഹ്‌മാൻ ആവശ്യപ്പെട്ടു.

Keywords: Manjeshwaram, Kasaragod, Kerala, News, Minister, School, Education, Panchayath, Class, Teachers, GHSS, District panchayat member submitted a petition to Education Minister V Sivankutty to fill vacancies in school.
< !- START disable copy paste -->

Post a Comment