Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ പറ്റില്ല: പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും, ആദിവാസി മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,news,Top-Headlines,Politics,Education,Pinarayi-Vijayan,Kerala,
തിരുവനന്തപുരം: (www.kasargodvartha.com 08.06.2021) കോവിഡ് മഹാമാരി വിട്ടൊഴിയാതെ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ പഠനം ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകളിലാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

Digital classes will continue, says CM Pinarayi Vijayan, Thiruvananthapuram, News, Top-Headlines, Politics, Education, Pinarayi-Vijayan, Kerala

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകം പോലെ തന്നെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങാന്‍ ശേഷി ഇല്ലാത്തവര്‍ക്കും ഉപകരണങ്ങള്‍ ലഭ്യമാക്കണം.

വിവിധ ശ്രോതസ്സുകളെ ഒന്നിച്ച് അണിനിരത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നത്. കണക്ടിവിറ്റി ഇല്ലാത്തിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. ആദിവാസിമേഖലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈന്‍ കേബിള്‍ നെറ്റ് വര്‍ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ കെഎസ്ഇബിയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റും ഉപകരണങ്ങളും ഇല്ലാതെ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്ന കുട്ടികള്‍ക്ക് പഠനം ഉറപ്പ് വരുത്താന്‍ തന്നെയാണ് സര്‍കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Digital classes will continue, says CM Pinarayi Vijayan, Thiruvananthapuram, News, Top-Headlines, Politics, Education, Pinarayi-Vijayan, Kerala.

Post a Comment