കാസര്‍കോട് നഗരസഭാ കെട്ടിടത്തിലുള്ള വയോമിത്രം ഓഫീസിലാണ് രജിസ്‌ട്രേഷനുള്ള ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുക. ഭാരത് ബഡ്‌സ് സ്‌കൂളിലെ ജീവനക്കാരും അക്കര ഫൗൻഡേഷന്‍ വളണ്ടിയര്‍മാരുമാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒരാഴ്ച കൊണ്ട് ഹെല്‍പ് ഡെസ്ക് വഴി എല്ലാവരുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം ഫോണില്‍ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യും.
ഭിന്നശേഷിക്കാര്‍ക്കും കിടപ്പിലായവര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിനായി റൂട് മാപ് തയ്യാറാക്കി കേരള സാമൂഹ്യ സുരക്ഷാമിഷന്‍ വയോമിത്രം യൂനിറ്റുകളുമായി ചേര്‍ന്ന് മൊബൈല്‍ യൂനിറ്റുകള്‍ സജ്ജമാക്കും. ഭിന്നശേഷി ഉള്ളവര്‍ അവരുടെ ഭിന്നശേഷി തെളിയിക്കുന്ന മെഡികല്‍ ബോര്‍ഡ് സെർടിഫികറ്റും ആധാറും ഹെല്‍പ് ഡെസ്കിൽ നിന്ന് ഫോണ്‍ വിളിക്കുന്ന സമയം കൈയില്‍ കരുതേണ്ടതും അതിന്റെ പകര്‍പ് വാട്സ്ആപ് വഴി അയച്ചു നല്‍കേണ്ടതുമാണ്. വാട്സ്ആപ് സൌകര്യം ഇല്ലാത്തവരാണെങ്കില്‍ ബന്ധപ്പെട്ട
ജനപ്രതിനിധികള്‍ വഴി അവരുടെ വിവരങ്ങള്‍ ശേഖരിക്കും.
ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം. ഭിന്നശേഷിക്കാരും കിടപ്പിലായവരും രജിസ്ട്രേഷന് ഹെല്‍പ് ഡെസ്കിലേക്ക് വരേണ്ടതില്ല. എല്ലാ ഭിന്നശേഷിക്കാരെയും അങ്ങോട്ട് വിളിച്ചു ബന്ധപ്പെടും. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കൗൺസിലർമാരും ആര്‍ആര്‍ടികളുമാണ് ഹെല്‍പ് ഡെസ്ക്കുമായി ബന്ധപ്പെടേണ്ടത്.
പരിപാടിയിൽ കെ എസ് എസ് എം ജില്ലാ കോർഡിനേറ്റർ ജിഷോ, വളണ്ടിയർമാരായ ശാന്തി കൃഷ്ണ, നിഷ, മഹ്സൂം, അർശക്, ശഹീദ്, അയാസ് പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Municipality, Covid, Vaccinations, Registration, Start, Phone,Whatsapp, Covid vaccine registration started for differently abled in Kasaragod municipality.
< !- START disable copy paste -->