Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

Bribe to withdraw candidacy: Police have registered a case against K Surendran #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.06.2021) മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയെ തടങ്കലിൽ പാർപ്പിച്ച് കോഴ നൽകി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

ഒരു വർഷം വരെ തടവും പിഴയും വിധിക്കാവുന്ന ജനപ്രാതിനിധ്യ നിയമം 171/ബി, 171 / ഇ വകുപ്പുകൾ പ്രകാരമാണ് തിങ്കളാഴ്ച വൈകീട്ട് കേസ് രജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശനാണ് കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്തത്.

Bribe to withdraw candidacy: Police have registered a case against K Surendran

ഹരജി അനുവദിച്ച കോടതി ബദിയടുക്ക പൊലീസിന് കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകി ബി ജെ പി നേതാക്കൾ നാമനിർദേശ പത്രിക പിൻവലിച്ചുവെന്ന സുന്ദരയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ വിവി രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ സുന്ദരയെ ഞായറാഴ്ച ബദിയടുക്ക സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസിന് സ്വമേധയാ കേസെടുക്കാൻ വകുപ്പില്ലാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കെ സുരേന്ദ്രൻ്റെ നിർദ്ദേശപ്രകാരം യുവമോർച്ച മുൻ സംസ്ഥാന ട്രഷർ, കാസർകോട്ടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർ മാർച്ച് 21 ന് സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ ചിത്രങ്ങൾ ബി ജെ പി തന്നെ നേരത്തെ പുറത്ത് വിട്ടിരുന്നു.

കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പ്രതിപ്പട്ടികയിൽ ഇനിയും ചിലർ വരുമെന്നും കേസന്വേഷിക്കുന്ന ബദിയടുക്ക സി ഐ കെ സലീം പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, BJP, K.Surendran, Manjeshwaram, Police, Case, Election, Bribe, Political party, K Sundara, Politics, Bribe to withdraw candidacy: Police have registered a case against K Surendran.
< !- START disable copy paste -->


Post a Comment