city-gold-ad-for-blogger

കിടപ്പിൽ കഴിയുന്ന രോഗികൾക്ക്‌ വീടുകളിൽ ചെന്ന് കോവിഡ് വാക്സിൻ നൽകുന്ന നടപടികളുമായി ബളാൽ ഗ്രാമ പഞ്ചായത്ത്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.06.2021) ബളാൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിടപ്പിൽ കഴിയുന്ന രോഗികൾക്ക്‌ അവരവരുടെ വീടുകളിൽ ചെന്ന് കോവിഡ് വാക്സിൻ നൽകുന്ന നടപടികൾക്ക് തുടക്കമായി. തിങ്കളാഴ്ച കൂട്ടക്കളം പട്ടിക വർഗ കോളനിയിൽ പുത്തരിച്ചിക്ക്‌ (60) ആദ്യ ഡോസ് വാക്സിൻ നൽകി തുടക്കം കുറിച്ചു. നൂറോളം കിടപ്പ് രോഗികളാണ് ബളാൽ പഞ്ചായത്ത് പരിധിയിൽ ഉള്ളത്.

                                                                   
കിടപ്പിൽ കഴിയുന്ന രോഗികൾക്ക്‌ വീടുകളിൽ ചെന്ന് കോവിഡ് വാക്സിൻ നൽകുന്ന നടപടികളുമായി ബളാൽ ഗ്രാമ പഞ്ചായത്ത്





ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, മെഡികൽ ഓഫീസർ ഡോ. എസ് എസ് രാജശ്രീ, ആരോഗ്യ വകുപ്പ് പ്രവർത്തകരായ അജിത് സി ഫിലിപ്, സുജിത് കുമാർ, ഏലിയാമ്മ വർഗീസ് ജെസി, പാലിയേറ്റിവ് നേഴ്‌സ് ബിന്ദു, വാർഡ് മെമ്പർ വിഷ്ണു കെ നേതൃത്വം നൽകി.



Keywords:  Vellarikundu, Kasaragod, Kerala, News, Balal, COVID-19, Vaccinations, Palliative-care-society, Panchayath, Balal Grama Panchayat with Covid Vaccination for bedridden patients.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia