കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2021) കാസർകോട് സ്വദേശി അസുഖത്തെ തുടർന്ന് ശാർജയിൽ മരിച്ചു. കാഞ്ഞങ്ങാട് ബദ്‌രിയ നഗറിലെ മുഹമ്മദ് ശബീബ് (38) ആണ് മരിച്ചത്. പെർളടുക്കം കല്ലളിയിലായിരുന്നു താമസം.
അസുഖത്തെ തുടർന്ന് ശാർജയിലും ദുബൈയിലും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മോഡേണ്‍ പൊളിട്രി ഫാംസിലെ ജീവനക്കാരനായിരുന്നു.
ഹസൈനാർ ഹാജി - റുഖിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: റംസീന. മക്കള്‍: സയാ മറിയം, സമാ മറിയം.
സഹോദരങ്ങൾ: ശകീബ്, ശഹീർ, ശബീർ, ശബാന.
മൃതദേഹം ദുബൈയിലെ ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, kasaragod, news, Kanhangad, Sharjah, Gulf, hospital, A native of Kasargod died in Sharjah due to illness.
< !- START disable copy paste -->< !- START disable copy paste -->