Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗൾഫിലേക്ക് മടങ്ങാനിരുന്ന യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

Youth dies after his bullet bike collided with bike#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 24.05.2021) ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗൾഫിലേക്ക് മടങ്ങാനിരുന്ന യുവാവ് മരിച്ചു. ബൈകിലുണ്ടായിരുന്ന യുവാവിൻ്റെ നിലയും ഗുരുതരമാണ്.

ബദിയടുക്ക കന്യാന സ്വദേശിയും ബദിയടുക്ക ടൗണിലെ പഴയകാല മത്സ്യ വ്യാപാരിയുമായ കല്ലായം ഹസൈനാറിൻ്റെ മകൻ അബ്ദുൽ റസാഖ് (32) ആണ് മരിച്ചത്. ബൈകിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Youth dies after his bullet bike collided with bike

ഞായറാഴ്ച രാത്രി 8.30 മണിയോടെ ബദിയടുക്ക പിലങ്കട്ട വളവിലെ മില്ലിനടുത്താണ് അപകടം സംഭവിച്ചത്. കൂട്ടിയിടിയിൽ ബൈക്കും ബുള്ളറ്റും പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആംബുലൻസിൽ മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിൻ്റെ ജീവൻ രക്ഷിക്കാനായില്ല. 

മാതാവ്: ബീഫാത്വിമ. ഭാര്യ: സാജിദ (കുഞ്ചാർ ). മക്കളില്ല.

സഹോദരങ്ങൾ: ഹനീഫ്, അശ്റഫ്, ഖമറുദ്ദീൻ, അശ്കർ, സിദ്ദീഖ് (ഇരുവരും ഗൾഫിൽ), റുഖിയ, മറിയം, മൈമൂന, സകീന, ആഇശ.

Keywords: Kerala, News, Kasaragod, Top-Headlines, Death, Accidental Death, Bike, Badiyadukka, Injured, Hospital, Treatment, Youth dies after his bullet bike collided with bike.
< !- START disable copy paste -->


Post a Comment