Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് യുവതി മരിച്ചു; വിടവാങ്ങിയത് ഏക മകനെ അനാഥമാക്കി

Young woman dies of illness; Only son orphaned#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.05.2021) അസുഖത്തെ തുടർന്ന് യുവതി മരിച്ചു. അടുക്കത്ത് ബയലിൽ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ശംശാദ് (35) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

12 വയസുള്ള ഏക മകൻ മുഹമ്മദ് അഫ്രീദിയെ അനാഥമാക്കിയാണ് ശംശാദ് വിടവാങ്ങിയത്. ഭർത്താവ് വർഷങ്ങൾക്കു മുമ്പുതന്നെ ഇവരെ ഉപേക്ഷിച്ചിരുന്നു. മാതാവിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് അഫ്രീദി കഴിഞ്ഞിരുന്നത്.

Young woman dies of illness; Only son orphaned

ശംശാദിന്റെ പിതാവ് അബ്ദുർ റഹ്‌മാൻ കഴിഞ്ഞ മാസമാണ് മരിച്ചത്. പരേതയായ ഖദീജയാണ് മാതാവ്. ശിഹാബ് ഏക സഹോദരനാണ്.

മൃതദേഹം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Death, Woman, Obituary, Treatment, Hospital, Top-Headlines, Son, Young woman dies of illness; Only son orphaned.
< !- START disable copy paste -->


Post a Comment