Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയിൽ പുലിയിറങ്ങിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക സന്ദേശം; ഡ്രോൺ അടക്കം ഉപയോഗിച്ച് തെരച്ചിലുമായി പൊലീസ്; പരിഭ്രാന്തരാവരുതെന്ന് നിർദേശം

Widespread message on social media that the tiger has landed in Dubai; Police search with drone; Suggestion not to panic#ലോകവാർത്തകൾ
ദുബൈ: (www.kasargodvartha.com 19.05.2021) മറീനയുടെ തെക്ക് ഭാഗത്തുള്ള സ്പ്രിംഗ്സ് പ്രദേശത്ത് പുലിയെ കണ്ടതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപക സന്ദേശം. പുലിയുടെ രൂപത്തിലുള്ള ജീവിയുടെ വിഡിയോയും പ്രചരിച്ചിരുന്നു. പ്രദേശത്ത്​ വന്യജീവി ഇറങ്ങിയിട്ടുണ്ടെന്ന്​ പൊലീസും സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികൾ മുൻകരുതലിലാണ്.

ഡ്രോണുകൾ അടക്കം ഉപയോഗിച്ച് പൊലീസ് പ്രദേശത്ത് പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും കണ്ടാൽ 999 എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Widespread message on social media that the tiger has landed in Dubai; Police search with drone; Suggestion not to panic

റിപോർടുകൾ ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണത്തിനായി പൊലീസിനെയും മുനിസിപൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്നും എന്നാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള വന്യമൃഗങ്ങളെ വന്യമൃഗങ്ങളെ വീടുകളിൽ വളർത്തുന്നതും തുറന്നുവിടുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ദുബൈ മീഡിയ ഓഫീസ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പൊലീസ് വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആർക്കും ആറുമാസം വരെ തടവും കഠിനമായ പിഴയും ലഭിക്കും.

അതേസമയം ചിലർ പുലിയെ കണ്ടതായി അവകാശപ്പെടുമ്പോൾ കാട്ടുപൂച്ചയാകാമെന്നും മറ്റുചിലർ വ്യക്തമാക്കി. വന്യമൃഗത്തിന്റെ പരിഭ്രാന്തിയിൽ പ്രദേശത്ത് തിരക്ക് കുറവാണെന്നും ആളുകൾ വീടുകളിൽ അഭയം തേടിയതായും ഖലീജ് ടൈംസ് റിപോർട് ചെയ്‌തു.

Keywords: Gulf, News, Dubai, Tiger, Animal, Police, Social-Media, Government, Caution, Search, Wild Animal, Widespread message on social media that the tiger has landed in Dubai; Police search with drone; Suggestion not to panic.
< !- START disable copy paste -->


Post a Comment