Join Whatsapp Group. Join now!
Aster MIMS 10/10/2023

രോഗഭീതി പരത്തി മാലിന്യ നിക്ഷേപം; ഉടമകൾക്ക് പിഴയും നീക്കം ചെയ്യാൻ ഉത്തരവുമിട്ട് പഞ്ചായത്തിന്റെ നടപടി

Waste disposal spreads fear of disease #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡഡുക്ക: (www.kasargodvartha.com 30.05.2021) കുണ്ടംകുഴി സ്‌കൂളിനടുത്ത് വാടക ക്വാർടേഴ്സിന് സമീപത്തുള്ള പ്രദേശത്ത് മാസങ്ങളോളമായി പ്ലാസ്റ്റിക് അധിഷ്ഠിത മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പഞ്ചായത്തിന്റെ ഇടപെടൽ. ഉടമകൾക് നോടീസ് നൽകി മൂന്ന് ദിവസത്തിനകം 2000 രൂപ വീതം പിഴയോട് കൂടി അല്ലെങ്കിൽ ഞായറാഴ്ച ഡ്രൈ ഡേയിൽ തന്നെ മാലിന്യം നീക്കം ചെയ്യാൻ കർശന നിർദേശം നൽകി.

                                                                     
Kundamkuzhi, Kasaragod, Kerala, News, School, Waste Dump, Plastic, Panchayath, COVID-19, Fever, Secretary, Waste disposal spreads fear of disease.



ഗ്രാമ പഞ്ചായത് പരിധിയിൽ കോവിഡ്, ഡെങ്കിപ്പനി വർധിച്ചു വരുന്ന പ്രത്യേക സാഹചര്യം മുൻ നിർത്തിയാണ് പഞ്ചായത്തിന്റെ നടപടി.

നിർദേശങ്ങൾ പാലിക്കാത്ത പക്ഷം വലിയ തുക പിഴ അടക്കേണ്ടി വരുമെന്നും ക്വാർടേഴ്‌സ് അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നു മുന്നറിയിപ്പ് കൂടി നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി കെ പി നിസാർ അറിയിച്ചു.

Keywords: Kundamkuzhi, Kasaragod, Kerala, News, School, Waste Dump, Plastic, Panchayath, COVID-19, Fever, Secretary, Waste disposal spreads fear of disease.
< !- START disable copy paste -->

Post a Comment