Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇടത് വിജയം സർകാരിന്റെ ജനക്ഷേമ പരിപാടികൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് പി കരുണാകരൻ

Victory of LDF is a recognition of government's welfare programs and development activities - P Karunakaran#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (www.kasargodvartha.com 02.05.2021) സംസ്ഥാന സർകാരിന്റെ ജനക്ഷേമ പരിപാടികൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ്‌ സംസ്ഥാനത്തും ജില്ലയിലും എൽഡിഎഫിനുണ്ടായ വിജയമെന്ന്‌ സിപിഎം കേന്ദ്ര കമിറ്റി അംഗം പി കരുണാകരൻ പറഞ്ഞു.

Victory of LDF is a recognition of government's welfare programs and development activities - P Karunakaran

യുഡിഎഫിന്റെ നിഷേധാത്മക സമീപനത്തിനെതിരെയുള്ള ജനവിധിയാണിത്‌. ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ പിന്തുണയാണ്‌ നൽകിയത്‌. എൽഡിഎഫ്‌ നടത്തിയ യോജിച്ച പ്രവർത്തനം വിജയം കണ്ടു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്‌, ഉദുമ എന്നിവിടങ്ങളിൽ മികച്ച ഭൂരിപക്ഷം ലഭിച്ചതിനൊപ്പം കാസർകോട്‌, മഞ്ചേശ്വരം എന്നിവിടങ്ങളിൽ വലിയ മുന്നേറ്റമാണുണ്ടാക്കിയത്‌.

ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ല. എൽഡിഎഫിന്‌ മികച്ച വിജയം നൽകിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kasaragod, Kerala, News, Government, LDF, CPM, UDF, Trikaripur, Kanhangad, Uduma, Manjeshwaram, BJP, Victory of LDF is a recognition of government's welfare programs and development activities - P Karunakaran.< !- START disable copy paste -->


Post a Comment