കാസർകോട്: (www.kasargodvartha.com 08.05.2021) ചരിത്രം തിരുത്തി കുറിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂത്തിരിയും മൺ ചിരാതുകളും മെഴുകുതിരികളും കത്തിച്ചുകൊണ്ടായിരുന്നു വ്യത്യസ്തമായ വിജയാഘോഷം.
സിപിഎം കേന്ദ്ര കമിറ്റിയംഗം പി കരുണാകരൻ നീലേശ്വരം പള്ളിക്കരയിലുള്ള വീട്ട് മുറ്റത്ത് ദീപം തെളിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഎം സംസ്ഥാന കമിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ, ജില്ല സെക്രടറി എം വി ബാലകൃഷ്ണൻ, നിയുക്ത എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മെയ്‌തീൻകുഞ്ഞി കളനാട്, ജനറൽ സെക്രടറി അസീസ് കടപ്പുറം, കോൺഗ്രസ് എസ് ജില്ല പ്രസിഡൻ്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ വീടുകളിൽ വിജയദിനാഘോഷത്തിൽ പങ്കെടുത്തു.
ജില്ല സെക്രടറിയേറ്റംഗം വി കെ രാജൻ ചോയ്യംകോടും ജില്ലാ കമിറ്റിയംഗങ്ങളായ സി പ്രഭാകരൻ മൈത്തടത്തും ടി കെ രവി പുതുക്കുന്നിലും പി ബേബി ബാലകൃഷ്ണൻ അടുക്കത്ത് പറമ്പിലും എം ലക്ഷ്മി മയ്യങ്ങാനത്തും ഏരിയ സെക്രടറി എം രാജൻ കൊളങ്ങാട്ടും വീട്ടുമുറ്റത്ത് ദീപം തെളിച്ചു. പായസവിതരണവും ലഡു വിതരണവും നടത്തി.
സിപിഎം കൊടക്കാട് വെസ്റ്റ് ലോകൽ കമിറ്റിയുടെ നേതൃത്വത്തിൽ 135 വീടുകളിൽ പായസ കിറ്റും പാലും തെളിയിക്കാനുള്ള ദീപവും നൽകി. ലോകൽ കമിറ്റിയംഗം പി വി കൃഷ്ണൻ കിറ്റ് വിതരണം ചെയ്തു. ജില്ലാ സെക്രടറിയേറ്റംഗം ഡോ. വി പി പി മുസ്ത്വഫ പൊറോപ്പാടും, ഏരിയ സെക്രടറി ഇ കുഞ്ഞിരാമൻ പുത്തിലോട്ടും ജില്ലാ കമിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ മട്ടലായിലും ടി വി ഗോവിന്ദൻ കരപ്പാത്തും പങ്കെടുത്തു.
ജില്ലാ കമിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടൻ അതിയാമ്പൂരിലെ വീട്ടിലും എം പൊക്ലൻ അടോട്ട് പുതിയവളപ്പിലും വി വി രമേശൻ കാഞ്ഞങ്ങാട് സൗതിലും കുടുംബത്തോടൊപ്പം വീടുകളിൽ വിജയദിനം ആഘോഷിച്ചു. ഏരിയാ സെക്രടറി കെ രാജ്മോഹനൻ മേലാങ്കോട്ട് ഏരിയാ കമിറ്റി ഓഫീസിൽ വിജയദിനാഘോഷത്തിൽ പങ്കെടുത്തു.
ജില്ലാ സെക്രടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ ബേവൂരിയിലും ജില്ലാ കമിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ ആലക്കോടും കെ മണികണ്‌ഠൻ വെളുത്തോളിയിലും പങ്കെടുത്തു. ജില്ല സെക്രടറിയേറ്റ് അംഗങ്ങളായ എം രാജഗോപാലൻ എം എൽ എ കയ്യൂർ, പി ജനാർദനൻ കൊട്ടുമ്പുറം, ജില്ല കമിറ്റിയംഗം കെ പി വത്സലൻ പള്ളിപ്പാറ, ഏരിയ സെക്രട്ടറി കെ സുധാകരൻ കനിയന്തോൽ എന്നിവിടങ്ങളിലെ വീടുകളിൽ പങ്കാളികളായി.
Keywords: Kasaragod, Kerala, News, LDF, Victory, Celebration, House, E.Chandrashekharan, Victory of LDF celebrated by illuminating houses and distributing sweets.