Join Whatsapp Group. Join now!
Aster MIMS 10/10/2023

കൃഷിനാശം നേരിട്ടവർക്ക് അടിയന്തര സഹായം നൽകണമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ; 60 ശതമാനം പാൽ മാത്രമേ ശേഖരിക്കൂവെന്ന മിൽമയുടെ തീരുമാനം ഉപേക്ഷിക്കണം

Urgent help should be given to those who have suffered crop damage - Adv. CH Kunjambu MLA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.05.2021) ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൃഷിനാശം നേരിട്ട മുഴുവൻ കർഷകർക്കും അടിയന്തര സഹായം നൽകണമെന്ന് കേരള കർഷകസംഘം ജില്ലാ സെക്രടറിയും നിയുക്ത ഉദുമ എംഎൽഎയുമായ അഡ്വ. സി എച് കുഞ്ഞമ്പു ആവശ്യപ്പെട്ടു.

Kasaragod, Kerala, News, Tauktae-Cyclone, MLA, Farmer, Farming, Needs Help, Top-Headlines, Milma, COVID-19, Urgent help should be given to those who have suffered crop damage - Adv. CH Kunjambu MLA; Milma's decision to collect only 60 percent milk should be abandoned.


തീരദേശങ്ങളിൽ കടൽക്ഷോഭത്തിൽ നിരവധി വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ സഹായവും പുനരധിവാസവും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ ശ്രദ്ധനൽകണം. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വീശിയടിച്ച കാറ്റ് കൂടുതൽ നാശംവിതച്ചു. നിരവധി വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. ജീവനോപാധിവരെ നഷ്ടപ്പെട്ട കർഷകർക്കും കുടുംബങ്ങൾക്കും അടിയന്തരമായി സഹായം ലഭ്യമാക്കണം.

സുഭിക്ഷ കേരളം പദ്ധതിപ്രകാരം കൃഷിയിറക്കിയ വിളകളെല്ലാംതന്നെ വെള്ളക്കെട്ടിലും കാറ്റിലുമായി നശിച്ചു. ബാങ്കുകളിൽനിന്നും കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ എന്നിവിടങ്ങളിലൂടെയെല്ലാം വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് ഏറെയും. കാർഷിക വിളകൾ വിൽക്കാൻ ബുദ്ധിമുട്ടിയിരുന്ന കർഷകർക്ക് കനത്ത തിരിച്ചടിയാണ് പ്രകൃതിക്ഷോഭത്തിലൂടെയുണ്ടായത്. കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ വിറങ്ങലിച്ചുനിൽക്കുന്നതിനിടെയാണ് ലോക്ഡൗൺ കൂടി കടന്നുവന്നത്. ഇതോടെ മറ്റ് തൊഴിൽ സാധ്യതകളും ഇല്ലാതായി.

അപ്പോഴും കൃഷിയിറക്കിയ വിളകൾ വിൽക്കാനായാൽ പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷക സമൂഹം. കാറ്റും മഴയും കൃഷിയിടങ്ങൾ നിലംപരിശാക്കിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഈ സാഹചര്യത്തിൽ കൃഷിനാശം നേരിട്ട മുഴുവൻ കർഷകർക്കും അടിയന്തരമായി സഹായം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം.

ക്ഷീരകർഷകരിൽനിന്നും പ്രതിദിനം 60 ശതമാനം പാൽ മാത്രമേ ശേഖരിക്കൂവെന്ന മിൽമയുടെ തീരുമാനം ഉപേക്ഷിക്കണം. 1000 കണക്കിന് കർഷകരാണ് ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ദിനംപ്രതി 10 ലിറ്റർ പാൽ അളക്കുന്ന കർഷകനിൽനിന്നും ആറുലിറ്റർ മാത്രം സംഭരിക്കാനുള്ള നീക്കത്തിലൂടെ അവശേഷിക്കുന്ന പാൽ എന്തുചെയ്യുമെന്ന ആശങ്കയാണുള്ളത്.

സ്വന്തം താൽപര്യത്തിനനുസരിച്ച് ഏകപക്ഷീയ തീരുമാനവുമായി മുന്നോട്ടുപോകുന്ന മിൽമ അധികൃതർ കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരെ കൂടുതൽ കഷ്ടപ്പാടിലേക്ക് തള്ളിവിടുകയാണ്. തീരുമാനത്തിൽനിന്നും പിന്മാറി ക്ഷീരകർഷകർ മുമ്പ് അളന്ന തോതിലുള്ള പാൽ സംഭരണം നടത്താൻ മിൽമ തയ്യാറാകണമെന്നും സി എച് കുഞ്ഞമ്പു ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Tauktae-Cyclone, MLA, Farmer, Farming, Needs Help, Top-Headlines, Milma, COVID-19, Urgent help should be given to those who have suffered crop damage - Adv. CH Kunjambu MLA; Milma's decision to collect only 60 percent milk should be abandoned.
< !- START disable copy paste -->

Post a Comment